India
രാജീവ് ഗാന്ധി വധക്കേസ്: പേരറിവാളനെ വിട്ടയച്ചു
India

രാജീവ് ഗാന്ധി വധക്കേസ്: പേരറിവാളനെ വിട്ടയച്ചു

Web Desk
|
18 May 2022 5:34 AM GMT

ഭരണഘടനയുടെ 142 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് മോചനത്തിന് ഉത്തരവിടുന്നുവെന്ന് കോടതി പറഞ്ഞു

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ വിട്ടയച്ചു. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഭരണഘടനയുടെ 142 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് മോചനത്തിന് ഉത്തരവിടുന്നുവെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

പേരറിവാളൻ അറസ്റ്റിലാകുമ്പോൾ 19 വയസായിരുന്നു. നേരത്തെ രാഷ്ട്രപതി ഇദ്ദേഹത്തിന്റെ ദയാഹർജി തള്ളിയിരുന്നു. പേരറിവാളന്റെ വധശിക്ഷ സുപ്രീം കോടതി 2014 ഫെബ്രുവരി 18 നു ജീവപര്യന്തമായി ഇളവുചെയ്തിരുന്നു.

രാജീവ് ഗാന്ധിയെ കൊല്ലാൻ ഉപയോഗിച്ച ബോംബുണ്ടാക്കാൻ ആവശ്യമായ രണ്ടു ബാറ്ററികൾ കൊണ്ടുവന്നു എന്നതാണ് ഇദ്ദേഹത്തിനെതിരെയുള്ള കുറ്റം. ഐ.പി.സി 120 ബി (ഗൂഢാലോചന) , ഐ.പി.സി 320 (കൊലപാതകം) എന്നീ വകുപ്പുകളാണ് പേരറിവാളനെതിരെ ചുമത്തിയിട്ടുള്ളത്.


Similar Posts