സൗദിയില്‍ പുതിയ സ്വദേശിവല്‍ക്കരണം അടുത്ത മാസം തുടക്കമാകും
|സെപ്തംബര്‍ പതിനൊന്ന് മുതലാണ് പുതിയ സ്വദേശിവല്‍ക്കരണം നടപ്പിലാകുന്നത്.
സൗദിയില്‍ അടുത്ത മാസം മുതല്‍ നടപ്പിലാവുന്ന സ്വദേശിവല്‍ക്കരണത്തിലെ ഭൂരിഭാഗം മേഖലകളും നേരിട്ട് ബാധിക്കുക മലയാളികളെ. വസ്ത്രം, ചെരിപ്പ് കടകളിലാണ് ആദ്യ ഘട്ടത്തില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാകുന്നത്. സെപ്തംബര്‍ പതിനൊന്ന് മുതലാണ് പുതിയ സ്വദേശിവല്‍ക്കരണം. എഴുപത് ശതമാനം സ്വദേശികളും മുപ്പത് ശതമാനം വിദേശികളും എന്നതാണ് സൗദിയിലെ സ്വദേശിവത്കരണ അനുപാതം
മലയാളികള്‍ ജോലിയെടുക്കുന്ന തുണിക്കടകള്‍, ചെരിപ്പ് ഷൂ കടകള്‍ തുടങ്ങിയവക്ക് നിയമം ബാധകമാകമാണ്. സെയില്‍സ് മാന്‍ ജോലിയടക്കം ചെയ്യുന്നതിന് ഇനി തടസ്സമുണ്ടാകും. ഈ മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ കടുത്ത ആശങ്കയിലാണിപ്പോണിപ്പോഴുള്ളത്.
ദശാബ്ദത്തിലേറെയായി ഈ മേഖലിയില്‍ ജോലി ചെയ്യുന്നവരാണ് ഇവിടെയുള്ളത്. നിയമം നടപ്പിലാവുമെന്ന് കണ്ടതോടെ കടകളില്‍ പുതിയ സ്റ്റോക്ക് ഇറക്കുന്നത് നിര്‍ത്തി വെച്ചു.പെരുന്നാളിനോടനുബന്ധിച്ച് സ്‌പെഷല്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കി കട കാലിയാക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ പലരും.