വേര്‍ച്ചുവല്‍ കറന്‍സികള്‍ക്ക് അംഗീകാരം നല്‍കിയിട്ടില്ലെന്ന് സൗദി
|ഇത്തരം ഇടപാടുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നരെ രാജ്യത്ത് തുടരാന്‍ അനുവദിക്കില്ല
സൗദിയില്‍ വേര്‍ച്ചുവല്‍ കറന്സികകള്ക്ക് അംഗീകാരം നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ നിശ്ചയിച്ച പ്രത്യേക സമിതി വ്യക്തമാക്കി. വിദേശ നാണയ വിനിമയ രംഗത്തെ അനധികൃത ഇടപാടുകള്‍ കണ്ടെത്തുന്നതിനു നിശ്ചയിച്ച പ്രത്യേക സംഘം രാജ്യത്തെ ജനങ്ങള്‍ക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകി.
വേര്‍ച്ചുവല്‍ കറന്‍സി ഉപയോഗപ്പെടുത്തി ഇടപാടുകളും നിക്ഷേഭങ്ങളും നടത്തുന്നവര്‍ക്കാണ് മുന്നറിയിപ്പ്. രാജ കല്‍പ്പനയെ തുടര്‍ന്ന് രൂപികരിച്ച സാമ്പത്തിക സമിതിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. ഇത്തരം ഇടപാടുകള്‍ രാജ്യത്തെ ഏകീകൃത സാമ്പത്തിക നിരീക്ഷണങ്ങള്‍ക്കും നിയന്ത്രങ്ങള്‍ക്കും പുറത്താണ്. അതിനാല്‍ ഇത്തരം ഇടപാടുകളില്‍ അപകട സാധ്യത കൂടുതലാണ്. ഇത് രാജ്യത്തെ ഉപഭോക്താക്കളില്‍ നെഗറ്റീവ് ഫലങ്ങളാണ് സൃഷ്ട്ടിക്കുകയെന്നും സമിതി വിലയിരുത്തി.
ഇന്റെര്‍നെറ്റ് വഴി വിനിമയം നടത്തപെടുന്ന ബിറ്റ്കോയിനെയും അതുപോലുള്ള വേര്‍ച്ചുവല്‍ കറന്‍സികളെയും രാജ്യത്ത് അന്ഗീകരിചിട്ടില്ലെന്നും സമിതി വ്യക്തമാക്കി. എന്നാല്‍ ഇത്തരം കറന്സികളിന് മേല്‍ നിക്ഷേഭം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയ വഴിയും വെബ്സൈറ്റുകള്‍ മുഖേനയും പ്രചാരങ്ങള്‍ നടക്കുന്നുണ്ട്. ഇത് രാജ്യത്തെ ഔദ്യോഗിക കേന്ദ്രങ്ങളുടെ അനുമതിയോടെ ഉള്ളതാണെന്ന ഇവരുടെ അവകാശ വാദം തെറ്റാണെന്നും സമിതി പറഞ്ഞു.
വേഗത്തില്‍ പണം സമ്പാദിക്കുന്നതിനായി പൊതുജനങ്ങളെ ചൂഷണം ചെയ്യുന്ന ഇത്തരം ഇടപാടുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പൗരന്മാരും വിദേശികളും അടങ്ങുന്ന കൂട്ടങ്ങളെ തുടരാന്‍ അനുവദിക്കില്ലെന്നും ഇവര്‍ മുന്നറിയിപ്പ് നല്കി.