സിറിയന്‍ പ്രശ്ന പരിഹാരത്തിന് റഷ്യ-സൌദി ധാരണ
|സിറിയയിലെ പ്രശ്ന പരിഹാരത്തിന് റഷ്യയുമായി സഹകരിച്ചു നീങ്ങാന്‍ സൌദി ധാരണയിലെത്തി. ഇരു രാജ്യങ്ങളുടേയും വിദേശ കാര്യ മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. സൌദി വിദേശ കാര്യമന്ത്രി ആദില്‍ അല്‍ ജുബൈറിന്റെ റഷ്യന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു റഷ്യയുടെ വിദേശ കാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി കൂടിക്കാഴ്ച നടത്തിയത്.
സിറിയന്‍ പ്രശ്നത്തില്‍ സഹകരിച്ച് നീങ്ങാനും, ഇതിനുവേണ്ട രാഷ്ട്രീയ പരിഹാരം കണാനും തടസ്സങ്ങളെ ഒന്നിച്ച് നേരിടാനും ഇരു കൂട്ടരും ധാരണയിലെത്തി. ഇദ്ലിബിലാണ് തീവ്രവാദികളുടെ പ്രധാന ശല്യം. സാധാരണക്കാരെ കവചമായി ഉപയോഗിക്കുന്നതിനാൽ ഇത് നീക്കം ചെയ്തുള്ള മുന്നേറ്റമാണ് ഇരു കൂട്ടരും ആലോചിക്കുന്നത്.
നേരത്തേ എെസിസ്-വിമത പോരാട്ടത്തിന് തുർക്കിയുമായുള്ള സഹകരണത്തിനും റഷ്യ ധാരണയായിരുന്നു. റഷ്യയും തുര്‍ക്കിയും സൌദിയും ചേർന്ന് നിൽക്കുന്നതോടെ സിറിയന്‍ പ്രശ്നം പുതിയ വഴിത്തിരിവിലാണ്.