അമേരിക്ക-ഇറാന്‍ തര്‍ക്കം, എണ്ണവിലയില്‍ മാറ്റമില്ല
|77 ഡോളറില്‍ വ്യാപാരം തുടരുന്നു
അന്താരാഷ്ട്ര എണ്ണ വിപണിയില്‍ ശക്തമായ മത്സരത്തിനിടയിലും എണ്ണവില മാറ്റമില്ലാതെ തുടരുന്നു. അമേരിക്കയുടെ നേതൃത്വത്തില്‍ ഇറാനെതിരെയുള്ള ഉപരോധ നടപടിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്. ഇറാന്റെ വിവിധ ഉപഭോക്തൃ രാജ്യങ്ങള്‍ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.
അമേരിക്ക ഇറാനെതിരിലുള്ള ഉപരോധ നടപടികള്‍ ശക്തമാക്കിയിരുന്നു. ഒപ്പം ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നവരെ വിലക്കുകയും ചെയ്തു. ഇത് ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതിയില്‍ ഇടിവുണ്ടാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ചില രാജ്യങ്ങള്‍ അമേരിക്കന്‍ നിലപാടിനെ പൂര്‍ണമായും ഉള്‍ക്കൊണ്ടില്ല. ഇതോടെ ഉയരുമെന്നും ഇടിയുമെന്നും പ്രതീക്ഷിച്ച വില മാറ്റമില്ലാതെ തുടരുകയാണ്. വെനിസ്വലയുടെ എണ്ണ ഉല്‍പാദനത്തില്‍ കുറവുണ്ടാകുമെന്ന വാര്‍ത്തയും ഇതിനിടെ പുറത്ത് വന്നു. ഇതും വിലയെ ബാധിച്ചിട്ടില്ല.
ഇറാനെതിരെയുള്ള അമേരിക്കയുടെ എണ്ണ ഉപരോധം നവംബര്‍ മുതലാണ് പ്രാബല്യത്തില്‍ വരിക. ഇതിനകം തന്നെ ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളോടും കമ്പനികളോടും ഇറാനുമായുള്ള എണ്ണയിടപാട് അവസാനിപ്പിക്കാന്‍ അമേരിക്ക നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് ഇറാന്റെ എണ്ണ കയറ്റുമതിയില്‍ കുറവ് വരുത്തും. ഇതിനെ തുടര്‍ന്ന് വിപണിയില്‍ ഉണ്ടാകുന്ന എണ്ണയുടെ ലഭ്യത കുറവ് നികത്താന്‍ സൗദിയുടെ ഉല്‍പാദനം കൂട്ടാന്‍ അമേരിക്ക നിര്‍ദ്ദേശിച്ചിരുന്നു. വിപണി സാധ്യത മുന്നില്‍ കണ്ട് സൗദി കരുതല്‍ എണ്ണ ശേഖരം വര്‍ധിപ്പിക്കുന്നുണ്ട്.