Saudi Arabia
Saudi Arabia
മലേഷ്യയില്‍ നിന്നുള്ള കോഴി ഇറക്കുമതിക്ക് സൗദിയുടെ താല്‍ക്കാലിക വിലക്ക്
|3 Sep 2018 5:48 PM GMT
മലേഷ്യയില്‍ പക്ഷിപനി പടരുന്ന സാഹചര്യത്തിലാണ് വിലക്ക്
മലേഷ്യയില്‍ നിന്നുള്ള കോഴി ഇറക്കുമതിക്ക് സൗദി അറേബ്യ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. പരിസ്ഥിതി-കാർഷിക മന്ത്രാലയമാണ് വിലക്കേര്‍പ്പെടുത്തിയതായി അറിയിച്ചത്. മലേഷ്യയില്‍ പക്ഷിപനി പടരുന്ന സാഹചര്യത്തിലാണ് വിലക്ക്. ജീവനുള്ളതും പാക്ക് ചെയ്തതുമായ കോഴികള്‍, വിരിയിക്കാനുള്ള മുട്ടകള്‍, കുഞ്ഞുങ്ങള്‍ എന്നിവക്കും വിലക്ക് ബാധകമാണ്.