രൂപയുടെ മൂല്യം കൂപ്പുകുത്തവെ ഗൾഫിലെ മണി എക്സ്ചേഞ്ചുകളില്‍ വൻ തിരക്ക്
|ഇന്ത്യൻ രൂപയുടെ മൂല്യം കൂപ്പുകുത്തവെ ഗൾഫ് രാജ്യങ്ങളിലെ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളിൽ വൻ തിരക്ക്. രൂപയുടെ മൂല്യം ഇനിയും ഇടിയാനുള്ള സാഹചര്യം നിലനിൽക്കെ, ഗൾഫ്കറൻസികൾക്ക്
മികച്ച വിനമയ മൂല്യമാണിപ്പോൾ ലഭിക്കുന്നത്.
മാസത്തിലെ ആദ്യ വാരം എക്സ്ചേഞ്ചുകളിൽ സ്വാഭാവികമായി ഉണ്ടാവാറുള്ളതിെൻറ ഇരട്ടിയാണ് ഇക്കുറി തിരക്ക് അനുഭവപ്പെടുന്നതെന്ന് പ്രമുഖ മണി എക്സ്ചേഞ്ച് ജീവനക്കാർ അറിയിച്ചു. പലരും പണം കടം വാങ്ങിയും നാട്ടിലേക്ക് അയക്കുന്നുണ്ട്. ഏതാനും ദിവസങ്ങളായി ഇന്ത്യൻ രൂപക്ക് ഇടിവ് രേഖപ്പെടുത്തി വരുന്നതിനാൽ പലരും നല്ല നിരക്കിനായി കാത്തു നിൽക്കുകയായിരുന്നു. മികച്ച മൂല്യം ലഭിച്ചതോടെ രാവിലെ മുതൽ ഇന്ത്യൻ പ്രവാസികളുടെ നീണ്ട നിരയായിരുന്നു ഒാരോ എക്സ്ചേഞ്ച് ശാഖകൾക്കു മുന്നിലും. സൗദി റിയാലിന് 19.08 രൂപ മൂല്യമുണ്ടായി. യു.എ.ഇ ദിർഹത്തിന് ഇന്നലെ 19.50 രൂപ വരെ ലഭിച്ചിട്ടുണ്ട്. കുവൈത്തി ദിനാറിന് 236 രൂപ മൂല്യമുണ്ട്. ഒമാൻ റിയാലിന് 185.35 രൂപ ലഭിച്ചു. ഖത്തർ റിയാലിന് 19.47 ആണ് എക്സ്ചേഞ്ചുകളിൽ ലഭിച്ച ഏറ്റവും കുറഞ്ഞ മൂല്യം. ബഹ്റൈൻ ദിനാറിന് 188 ആണ്
മൂല്യം.
ഇന്ത്യൻ രൂപയുടെ വില ഇടിയുന്നത് വിഷമം തന്നെയാണെങ്കിലും നാട്ടിൽ ജീവിതച്ചെലവ് കുതിച്ചുയരുന്ന നിലവിലെ സാഹചര്യത്തിൽ അനുഗ്രഹമായാണ് പ്രവാസികൾ ഇതിനെ കാണുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ പണമെത്തിക്കാനുള്ള അവസരമായും പലരും സന്ദർഭം പ്രയോജനപ്പെടുത്തി.