Saudi Arabia
മക്ക മദീന ഹറമൈന്‍ ട്രയിന്‍: യാത്ര ഇനി ഒന്നര മണിക്കൂറാകും
Saudi Arabia

മക്ക മദീന ഹറമൈന്‍ ട്രയിന്‍: യാത്ര ഇനി ഒന്നര മണിക്കൂറാകും

Web Desk
|
5 Sep 2018 6:09 PM GMT

ട്രെയിന്‍ വേഗത മണിക്കൂറില്‍ 300 കി.മീ

മക്കയേയും മദീനയേയും ബന്ധിപ്പിക്കുന്ന അൽ ഹറമൈൻ അതിവേഗ ട്രെയിന്‍ സര്‍വീസിന്റെ കൗണ്ട് ഡൗണ്‍ ഈ മാസം തുടങ്ങും. നാന്നൂറ്റിയമ്പത് കിലോ മീറ്റര്‍ ഒന്നര മണിക്കൂറില്‍ ഓടിയെത്തും ഈ ബുള്ളറ്റ് ട്രയിന്‍. അത്യാധുനിക സംവിധാനങ്ങളോടെയാണ് 35 ട്രെയിനുകള്‍ എത്തുന്നത്.

ഈ വര്‍‌ഷാവസാനത്തോടെ ട്രെയിന്‍ സര്‍വീസ് പൂര്‍ണ പ്രവര്‍ത്തന സജ്ജമാകും. ഇക്കാര്യം കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചതാണ്. ഇതനുസരിച്ച് സര്‍വീസിനുള്ള കൌണ്ട് ഡൌണ്‍ ഈ മാസാവസാനം തുടങ്ങും. മക്ക - മദീന ഗതാഗത ചിത്രം മാറ്റി മറിക്കും ഈ അതിവേഗ ട്രയിന്‍. മക്ക-ജിദ്ദ-മദീന റൂട്ടിലാണ് സര്‍വീസ്.

പ്രധാന വിശേഷങ്ങള്‍ ഇവയാണ്

  • ജിദ്ദ പട്ടണം, ജിദ്ദ വിമാനത്താവളം, മക്ക. റാബിഗ്, മദീന എന്നിവിടങ്ങളിലായി അഞ്ച് സ്റ്റേഷനുകള്‍.
  • 450 കിലോമീറ്റർ നീണ്ട ഇരട്ട ലൈനുകളോടെ റെയില്‍.
  • വൈദ്യുതിയില്‍ പ്രവർത്തനം.
  • ഉപയോഗിച്ചിരിക്കുന്നത് അത്യാധുനിക സാങ്കേതിക വിദ്യ.
  • ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറില്‍‌ 360 കി.മീ
  • സൌദിയിലോടുക മണിക്കൂറില്‍ 300 കി.മീ വേഗതയില്‍.
  • ആകെ 35 ട്രെയിനുകള്‍,
  • ഒരോ ട്രെയിനിലും 417 സീറ്റുകള്‍.
  • ഇതുവഴി ഒറ്റത്തവണ സഞ്ചരിക്കാനാവുക 14, 500 പേര്‍ക്ക്.
  • ഹറമിലേക്കുള്ള പോക്കുവരവുകൾക്ക് ടാക്സിക്ക് പുറമെ, ബസ് സ്റ്റേഷനുമുണ്ട്.
  • ഒരു മണിക്കൂര്‍ വരുന്ന ജിദ്ദ മക്ക യാത്ര ഇനി 20 മിനിറ്റാകും.
  • നാല് മണിക്കൂര്‍ യാത്ര വരുന്ന മക്ക മദീന യാത്രക്ക് വെറും ഒന്നര മണിക്കൂറും.
  • എല്ലാത്തിനും പുറമെ തീര്‍ഥാടകരുടെ യാത്രാ ഭാരം കുത്തനെ കുറക്കും അതിവേഗ ട്രെയിന്‍.

Similar Posts