Saudi Arabia
സൗദിക്ക് നേരെ ഹൂതി മിസൈല്‍; നജ്റാനില്‍ 37 പേര്‍ക്ക് പരിക്കേറ്റു
Saudi Arabia

സൗദിക്ക് നേരെ ഹൂതി മിസൈല്‍; നജ്റാനില്‍ 37 പേര്‍ക്ക് പരിക്കേറ്റു

Web Desk
|
6 Sep 2018 6:50 PM GMT

സൗദിക്ക് നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം മുപ്പത്തി ഏഴായി. 19 കാറുകളും 15 വീടുകളും തകർന്നു. തെക്കന്‍ നഗരമായ നജ്റാനിലേക്കാണ് ഹൂതികള്‍ മിസൈല്‍ അയച്ചത്. സൈന്യം തകര്‍ത്ത മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ചാണ് സാധാരണക്കാര്‍ക്ക് പരിക്കേറ്റത്.

തെക്കൻ നഗരമായ നജ്റാനിലേക്ക് ഹൂതികള്‍ തൊടുത്ത മിസൈൽ സൗദി സൈന്യം തകർത്തിരുന്നു. ബാലിസ്റ്റിക് മിസൈലാണ് ഹൂതികള്‍ സൗദിക്ക് നേരെ അയച്ചത്. ഇതിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് 37 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ രണ്ടുകുട്ടികളുമുണ്ട്. സൗദി സിവിൽ ഡിഫൻസാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. 23 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 14 പേർക്ക് സംഭവ സ്ഥലത്ത്തന്നെ ചികിത്സ നൽകി. 19 കാറുകളും 15 വീടുകളും തകർന്നു. സംഭവത്തെ തുടർന്ന് നാലു കുടുംബങ്ങളിലെ 35 പേരെ പേരെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു.

ബുധനാഴ്ച രാത്രിയാണ് യമനിലെ സആദ പ്രവിശ്യയിൽ നിന്ന്ഹൂതി വിമതർ നജ്റാനിലെ ജനവാസ മേഖലകളിലേക്ക് ബാലിസ്റ്റിക് മിസൈൽ തൊടുത്തത്. ഹൂതികൾക്ക് ഇറാൻ നൽകുന്ന പിന്തുണയുടെ ഒടുവിലത്തെ തെളിവാണ് ഇൗ ആക്രമണമെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.

ഐക്യരാഷ്ട്ര സഭയുടെ പ്രമേയങ്ങൾക്ക് എതിരായാണ് ഇറാൻ പ്രവർത്തിക്കുന്നതെന്നും അറബ് സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു. ഇതുവരെയായി 187 റോക്കറ്റുകളാണ് ഹൂതികൾ സൗദിക്കെതിരെ പ്രയോഗിച്ചത്.

Similar Posts