Saudi Arabia
12 തൊഴില്‍ മേഖലകളിലെ സ്വദേശിവത്കരണത്തിന് സൌദിയില്‍ തുടക്കമായി 
Saudi Arabia

12 തൊഴില്‍ മേഖലകളിലെ സ്വദേശിവത്കരണത്തിന് സൌദിയില്‍ തുടക്കമായി 

Web Desk
|
10 Sep 2018 6:17 PM GMT

ഓട്ടോമൊബൈൽ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഫർണീച്ചർ, പാത്രക്കടകൾ എന്നിവിടങ്ങളിലാണ് പുതുതായി സ്വദേശിവൽക്കരണം നിലവിൽ വരുന്നത്

സൗദിയിലെ പന്ത്രണ്ട് മേഖലകളിലെ സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടത്തിന് ഇന്ന് തുടക്കമാവും. പുതുതായി ആരംഭിക്കുന്ന സ്വദേശിവത്കരണ നടപടി മലയാളികള്‍ ഉൾപ്പടെയുള്ള പ്രവാസികൾ നടത്തുന്ന ചെറുകിട സ്ഥാപനങ്ങളെ ഗുരുതരമായി ബാധിക്കും. ഇതിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ചെറുകിട കച്ചവടക്കാര്‍.

ഓട്ടോമൊബൈൽ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഫർണീച്ചർ, പാത്രക്കടകൾ എന്നിവിടങ്ങളിലാണ് നാളെ മുതൽ സ്വദേശിവൽക്കരണം നിലവിൽ വരുന്നത്. ഇത്തരം കടകളിലെ തൊഴിലാളികളിൽ എഴുപത് ശതമാനം സ്വദേശികൾ ആയിരിക്കണമെന്നതാണ് നിബന്ധന.

വിരലിലെണ്ണാവുന്ന തൊഴിലാളികൾ മാത്രം ജോലിചെയ്യുന്ന ചെറുകിട കച്ചവട സ്ഥാപനങ്ങളെ പുതിയ നിബന്ധന കാര്യമായി ബാധിക്കും. പുതുതായി സ്വദേശികളെ നിയമിച്ചു മുന്നോട്ടു പോവാനുള്ള സാഹചര്യം ഇത്തരം ചെറുകിട കച്ചവടക്കാർക്ക് ഉണ്ടാവില്ല. ഫലത്തിൽ അവർ കച്ചവടം അടച്ചുപൂട്ടുകയോ മറ്റു മേഖലകളിലേക്ക് തിരിയുകയോ ചെയ്യേണ്ടതായി വരും.

എന്നാൽ ഇടത്തരം കച്ചവടക്കാർ പിടിച്ചുനിൽക്കാനുള്ള ശ്രമത്തിലാണ്. ഒരേ ഷോപ്പിൽ വിവിധ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്ന ഇത്തരം കടകളിൽ സ്വദേശിവൽക്കരണം നടപ്പിലാവുന്ന വിഭാഗത്തിലേക്ക് മാത്രമായി സ്വദേശികളെ നിയമിച്ചു മുന്നോട്ടു പോവാനാണ് ഇവരുടെ തീരുമാനം.

വരും മാസങ്ങളിൽ കൂടുതൽ മേഖലയിലേക്ക് സ്വദേശിവൽക്കരണം കടന്നുവരുന്നതോടെ കച്ചവട കേന്ദ്രങ്ങളിൽ കൂടുതൽ സ്വദേശികളെ നിയമിക്കേണ്ടതായി വരും. ഇതുമൂലം സ്പോണ്‍സർമാർ തങ്ങളുടെ നിലവിലെ വിദേശ തൊഴിലാളികളെ പകുതിയായെങ്കിലും കുറക്കാൻ നിർബന്ധിതരാവും. ഇത് മലയാളികൾ ഉൾപ്പെടയുള്ള പതിനായിരക്കണക്കിന് വിദേശികളുടെ ജോലി നഷ്ടപ്പെടുന്നതിന് കാരണമാവും.

Similar Posts