Saudi Arabia
സൌദി സ്വദേശിവത്കരണം; നിയമം ലംഘിച്ച ഇരുന്നൂറിലേറെ സ്ഥാപനങ്ങള്‍ക്ക് പിഴ
Saudi Arabia

സൌദി സ്വദേശിവത്കരണം; നിയമം ലംഘിച്ച ഇരുന്നൂറിലേറെ സ്ഥാപനങ്ങള്‍ക്ക് പിഴ

Web Desk
|
15 Sep 2018 5:52 PM GMT

സ്വദേശികളെ നിയമിക്കാതിരിക്കല്‍, ഇഖാമയിലല്ലാത്ത ജോല ചെയ്യല്‍, ലൈസന്‍സില്‍ പറഞ്ഞതല്ലാത്ത വസ്തുക്കള്‍ വില്‍ക്കല്‍, വനിതാവത്കരണം ബാധകമായ കടയില്‍ പുരുഷന്മാര്‍ ജോലി ചെയ്യല്‍ എന്നിങ്ങനെയാണ് നിയമ ലംഘനങ്ങള്‍

സൌദിയില്‍ ആരംഭിച്ച സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടം മൂന്ന് ദിനം പിന്നിട്ടപ്പോള്‍ ഇരുന്നൂറിലേറെ സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു. മുന്നൂറിലേറെ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. പരിശോധന ഭയന്ന് അടച്ചിട്ട കടകളുടെ വിശദാംശങ്ങള്‍ തൊഴില്‍ മന്ത്രാലയം ശേഖരിച്ചു തുടങ്ങി.

ഭൂരിഭാഗവും വിദേശികള്‍ ജോലി ചെയ്യുന്ന പന്ത്രണ്ട് മേഖലകളിലെ ആദ്യ നാല് മേഖലയിലാണ് സ്വദേശിവത്കരണം തുടങ്ങിയത്. സ്വദേശിവത്കരണ പരിശോധന നാല് ദിനം പിന്നിട്ടതോടെ നിയമം ലംഘിച്ച ഇരുന്നൂറിലേറെ സ്ഥാപനങ്ങള്‍ക്കാണ് പിഴ വീണത്. മുന്നൂറിലേറെ നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി തൊഴില്‍ മന്ത്രാലയം കണ്ടെത്തി.

മതിയായ സ്വദേശികളെ നിയമിക്കാതിരിക്കല്‍, ഇഖാമയിലല്ലാത്ത ജോല ചെയ്യല്‍, ലൈസന്‍സില്‍ പറഞ്ഞതല്ലാത്ത വസ്തുക്കള്‍ വില്‍ക്കല്‍, വനിതാവത്കരണം ബാധകമായ കടയില്‍ പുരുഷന്മാര്‍ ജോലി ചെയ്യല്‍ എന്നിങ്ങിനെ പോകുന്നു നിയമ ലംഘനങ്ങള്‍. തൊഴില്‍ മന്ത്രാലയ പരിശോധക സംഘങ്ങളാണ് രേഖകകള്‍ പരിശോധിക്കുന്നത്. ഇവര്‍ക്കൊപ്പം ജവാസാത്ത്, മുനിസിപ്പല്‍, വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരുമുണ്ട്. വിവിധ വകുപ്പുകളിലായി അയ്യായിരം റിയാല്‍ മുതല്‍ 25000 റിയാല്‍ വരെ പിഴ ഈടാക്കി.

പരിശോധന ഭയന്ന് അടച്ചിട്ട കടകളുടെ വിശദാംശങ്ങള്‍ മന്ത്രാലയം ശേഖരിച്ച് തുടങ്ങി. സ്വദേശിവത്കരണം പാലിക്കാതിരിക്കാനാണ് അടച്ചിട്ടതെങ്കില്‍ നടപടിയുണ്ടാകും. ഇതര കാരണങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ഇതോടെ വിവിധ കടകള്‍ വെള്ളിയാഴ്ച മുതല്‍ തുറന്നു തുടങ്ങി.

Similar Posts