Saudi Arabia
മക്ക-മദീന ‘അല്‍ ഹറമൈന്‍’ അതിവേഗ ട്രൈന്‍ സര്‍വ്വീസിന് ഒക്ടോബറില്‍ തുടക്കം
Saudi Arabia

മക്ക-മദീന ‘അല്‍ ഹറമൈന്‍’ അതിവേഗ ട്രൈന്‍ സര്‍വ്വീസിന് ഒക്ടോബറില്‍ തുടക്കം

Web Desk
|
20 Sep 2018 6:45 PM GMT

ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ അവസാനം വരെ ആഴ്ചയില്‍ 4 ദിവസങ്ങളിലായിരിക്കും സര്‍വ്വീസ്. അടുത്ത വര്‍ഷം മുതല്‍ സര്‍വ്വീസുകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കും.

മക്ക-മദീന അതിവേഗ ട്രൈന്‍ സര്‍വ്വീസ് ഒക്ടോബറില്‍ ആരംഭിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആദ്യത്തെ രണ്ട് മാസം പകുതി നിരക്കില്‍ യാത്ര ചെയ്യാം. ആഴ്ചയില്‍ നാല് ദിവസമുണ്ടാകുന്ന സര്‍വീസ് അടുത്ത വര്‍ഷം മുതല്‍ എല്ലാ ദിവസവുമുണ്ടാകും.

അല്‍ ഹറമൈന്‍ അതിവേഗ ട്രൈന്‍ സര്‍വ്വീസിന്‍റെ ടിക്കറ്റ് നിരക്കുകള്‍ ഗതാഗതവകുപ്പ് മന്ത്രി ഡോ.നബീല്‍ ബിന്‍ മുഹമ്മദ് അല്‍ അമൂദിയാണ് അംഗീകരിച്ചത്. ബിസിനസ്സ് ക്ലാസ്, എക്കണോമിക് ക്ലാസ് എന്നിങ്ങനെ രണ്ട് വിഭാഗമുണ്ട് ഹറമൈന്‍ ട്രൈയിനിന്. മക്ക മദീന യാത്രക്ക് എക്കോണമി ക്ലാസില്‍ 150 റിയാലാണ് ടിക്കറ്റ് നിരക്ക്. ബിസനസ് ക്ലാസില്‍ 250 ഉം. മക്കയില്‍ നിന്ന് ജിദ്ദയിലേക്ക് 40 റിയാലിന് യാത്ര ചെയ്യാം. എക്കോണമി ക്ലാസില്‍ 50 റിയാലിനും. ഒക്ടോബര്‍ മുതല്‍ രണ്ട് മാസത്തേക്ക് 50 ശതമാനം നിക്കില്‍ ഇളവുണ്ടാകും.

ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ അവസാനം വരെ ആഴ്ചയില്‍ 4 ദിവസങ്ങളിലായിരിക്കും സര്‍വ്വീസ്. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിനങ്ങളില്‍ സര്‍വീസ് ഈ വര്‍ഷം ഉണ്ടാകില്ല. രാവിലെയും വൈകുന്നേരവുമായി മക്കയില്‍ നിന്ന് മദീനയിലേക്കും തിരിച്ചും നാല് സര്‍വ്വീസുകളാണ് ഉണ്ടാവുക. അടുത്ത വര്‍ഷം മുതല്‍ സര്‍വ്വീസുകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കും. ഒക്ടോബറില്‍ സര്‍വ്വീസ് ആരംഭിക്കുന്നതോടെ ഓണ്‍ലൈന്‍ വഴി ടിക്കറ്റുകള്‍ കരസ്ഥമാക്കാനാകും. മക്ക മദീന യാത്രാ സമയം പകുതിയായി കുറക്കും ഈ ബുള്ളറ്റ് ട്രെയിന്‍.

Similar Posts