സൌദിയില്‍ പ്രൊബേഷന്‍ കാലയളവിലും ഇന്‍ഷുറന്‍സ് നല്‍കാന്‍ നിര്‍ദേശം
|പ്രൊബേഷന്‍ കാലഘട്ടത്തില്‍ മിക്ക കമ്പനികളും തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് നല്കാറില്ല.
സൗദിയില്‍ നിരീക്ഷണ കാലയളവില്‍ തൊഴിലാളിക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് അനുവദിക്കണമെന്ന് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കൗണ്‍സില്‍ നിര്‍ദേശം. തൊഴിലാളിക്കും കുടുംബത്തിനും 3 മാസത്തേക്കാണ് മെഡിക്കല്‍ ഇന്‍ഷൂറന്‍സ്. നവജാത ശിശുക്കള്‍ക്കുള്ള പ്രതിരോധ ചികിത്സയും ഇതിലൂടെ ലഭിക്കും.
പ്രൊബേഷന്‍ കാലഘട്ടത്തില്‍ മിക്ക കമ്പനികളും തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് നല്കാറില്ല. ഇത് വിജയകരമായി പൂര്‍ത്തീകരിക്കുന്നര്‍ക്ക് മാത്രമാണ് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ അനുവദിക്കാറുള്ളൂ. എന്നാല്‍ നിരീക്ഷണ ഘട്ടത്തിലും തൊഴിലാളിക്ക് 3 മാസത്തെ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് അനുവദിക്കണമെന്നാണ് പുതിയ നിര്‍ദ്ധേശം. ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കൗണ്‍സിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തൊഴിലാളിയുടെ ഭാര്യ, മക്കള്‍, വിവാഹിതരല്ലാത്ത പെണ്‍ക്കുട്ടികള്‍ എന്നിവരേയും ഇന്‍ഷൂറന്‍സില്‍ ഉള്‍പ്പെടുത്താനുളള ബാധ്യത തൊഴിലുടമക്കുണ്ട്. രോഗി ഇവ്വിധം ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ടെങ്കില്‍ 150 റിയാല്‍ വരെയുള്ള ദൈനം ദിന ചെലവുകളും താമസവും ലഭിക്കും. ഈ കാലഘട്ടത്തില്‍ ഉണ്ടാവുന്ന നവജാത ശിശുക്കള്‍ക്ക് വേണ്ട പ്രാഥമിക പ്രധിരോധ ചികിത്സയും ലഭിക്കും. ഗുണഭോക്താവ് ഗര്‍ഭിണിയോ നിത്യരോഗിയോ ആണെങ്കില്‍ അക്കാര്യം മുന്‍കൂട്ടി അറിയിക്കണമെന്നും കൗണ്‍സില്‍ നിര്‍ദ്ധേശിച്ചു