മത്സ്യ ബന്ധന മേഖലയിലെ സ്വദേശിവത്കരണം; കൂടുതല്‍ സമയം വേണമെന്ന് സ്വദേശികള്‍
|ആറ് മാസത്തെ സാവകാശം അനുവദിച്ചു
സൗദിയിലെ മല്‍സ്യബന്ധന മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതില്‍ ഒരു വര്‍ഷത്തെ സാവകാശം അനുവദിക്കണമെന്ന് തൊഴിലുടമകള്‍ ആവശ്യപ്പെട്ടു. നിലവില്‍ ആറ് മാസത്തെ സാഹവകാശം അനുവദിച്ചിട്ടുണ്ട്. പ്രത്യേക മേഖലയായതിനാല്‍ കൂടുതല്‍ സമയം വേണമെന്നാണ് ആവശ്യം.
രാജ്യത്ത് മുഖ്യമായും മല്‍സ്യബന്ധനം നടക്കുന്ന കിഴക്കന്‍ പ്രവിശ്യ കേന്ദ്രീകരിച്ച് പ്രദേശിക പത്രം നടത്തിയ അന്വേഷണത്തിലാണ് മുക്കുവന്മാരും തൊഴിലുടമകളും ആവശ്യം മുന്നോട്ടുവെച്ചത്. കാര്‍ഷിക, ശുദ്ധജല, പരിസ്ഥിതി മന്ത്രാലയം ഇപ്പോള്‍ അനുവദിച്ച ആറ് മാസത്തെ സാവകാശം സ്വാഗതാര്‍ഹമാണ്. എന്നാല്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കാന്‍ ഒരു വര്‍ഷത്തെ സാവകാശം വേണമെന്നാണ് വിദഗ്ദരുടെ ആവശ്യം. സ്വദേശികള്‍ക്ക് കൂടുതല്‍ ജോലി ലഭിക്കാന്‍ സമയമെടുത്തുള്ള സ്വദേശിവത്കരണം ഗുണം ചെയ്യും. പുതുതായി തൊഴില്‍ രംഗത്തേക്ക് കടന്നുവരുന്നവര്‍ക്ക് ആവശ്യമായ പരിശീലനവും പരിചയവും ലഭിക്കാനും ഈ സാവകാശം ഫലം ചെയ്യും. അതേസമയം ജോലിയില്‍ പ്രവേശിക്കുന്ന സ്വദേശികള്‍ മുന്നറിയിപ്പ് കൂടാതെ ജോലി വിട്ടുപോകുന്നത് ജോലി പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കൂടാതെ ഈ രംഗത്ത് മുതലിറക്കുന്നവര്‍ക്ക് നഷ്ടത്തിനും ഇത് കാരണമാവുന്നുണ്ടെന്ന് പത്രം നടത്തിയ പഠനത്തില്‍ പറയുന്നു. സാവകാശമെടുത്ത് സ്വദേശിവത്കരണം നടപ്പാക്കിയാല്‍ അടുത്ത ഒരു വര്‍ഷത്തിനകം 11,000 പേര്‍ക്ക് ജോലി നല്‍കാനാവുമെന്നാണ് ഈ രംഗത്തെ വിദഗ്ദരുടെ അഭിപ്രായം.