Saudi Arabia
2030 വരെ സൗദി അറേബ്യയില്‍ പുതിയ നികുതികള്‍ ഏര്‍പ്പെടുത്തില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍
Saudi Arabia

2030 വരെ സൗദി അറേബ്യയില്‍ പുതിയ നികുതികള്‍ ഏര്‍പ്പെടുത്തില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

Web Desk
|
7 Oct 2018 5:21 AM GMT

20 മേഖലകളില്‍ കൂടി സ്വകാര്യവത്കരണം നടപ്പിലാക്കുമെന്ന് സൗദി കിരീടാവകാശി

രണ്ടായിരത്തി മുപ്പത് വരെ സൗദി അറേബ്യയില്‍ പുതിയ ഒരു നികുതിയും ഏര്‍പ്പെടുത്തില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. 2015 മുതലാണ് അപ്രതീക്ഷിത തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നത്. രാജ്യത്തെ 20 മേഖലകള്‍ സ്വകാര്യവത്കരണത്തിന് വിധേയമാക്കുമെന്നും കിരീടാവകാശി പറഞ്ഞു.

2020ലെ ദേശീയ പരിവര്‍ത്തന പദ്ധതിയാണ് ഇപ്പോള്‍ ഉള്ളത്. ഇത് കണക്കാക്കിയാണ് പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്. 2020ല്‍ 2025 വരെയുള്ള പരിവര്‍ത്തന പദ്ധതി പ്രഖ്യാപിക്കും. എതായാലും 2030വരെ പുതിയ ഒരു നികുതിയും ഏര്‍പ്പെടുത്തില്ലെന്ന് കിരീടാവകാശി പറഞ്ഞു. 20 മേഖല പുതുതായി സ്വകാര്യവത്കരിക്കും. ജലം, കൃഷി, ഊര്‍ജം എന്നിങ്ങിനെ പോകുന്നു അവ. ചിലത് ദേശീയ തലത്തിലും മറ്റു ചിലത് ആഗോള തലത്തിലും സ്വകാര്യവത്കരണത്തിന് വിധേയമായേക്കും. സ്വകാര്യ മേഖലയിലാണ് കാര്യമായ മാറ്റങ്ങള്‍ വരുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ബജറ്റിലെ അന്‍പത് ശതമാനം ചിലവ് നീക്കി വെക്കേണ്ടി വന്നിരുന്നു. ഇത് 2030ഓടെ 30 ശതമാനമാക്കി കുറക്കുകയാണ് ലക്ഷ്യം. ഇത്തവണത്തെ ബജറ്റ് സ്വകാര്യ മേഖലക്ക് പ്രോത്സാഹനം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Similar Posts