Saudi Arabia
അമേരിക്ക പിറക്കും മുമ്പേയുള്ള രാജ്യമാണ് സൗദി അറേബ്യയെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍
Saudi Arabia

അമേരിക്ക പിറക്കും മുമ്പേയുള്ള രാജ്യമാണ് സൗദി അറേബ്യയെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

Web Desk
|
6 Oct 2018 6:12 PM GMT

അമേരിക്ക പിറക്കും മുമ്പേയുള്ള രാജ്യമാണ് സൗദി അറേബ്യയെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. സൗദിക്കെതിരെ മുമ്പും അമേരിക്കന്‍ നീക്കമുണ്ടായപ്പോള്‍ സൗദി അതിജയിച്ചിട്ടുണ്ട്. ഇഷ്ടമില്ലാത്തത് പറഞ്ഞെങ്കിലും അമേരിക്ക സുഹൃത്താണ്. അമേരിക്കന്‍ പ്രസിഡണ്ടിന്റെ സൗദി വിരുദ്ധ പരാമര്‍ശത്തിലാണ് കിരീടാവകാശിയുടെ പ്രതികരണം.

അമേരിക്കയുടെ സഹായമില്ലാതെ സൗദി അറേബ്യക്ക് രണ്ടാഴ്ചയിലേറെ പിടിച്ചു നില്‍ക്കാനാകില്ല. അത് കൊണ്ട് അമേരിക്കന്‍ സൈനിക ചെലവുകള്‍ക്ക് പണം നല്‍കണമെന്നായിരുന്നു ട്രംപിന്റെ പ്രഭാഷണം. ഇത് രണ്ടിടത്ത് അദ്ദേഹം ആവര്‍ത്തിച്ചു. ഇതിനാണ് ബ്ലൂം ബര്‍ഗ് നടത്തിയ അഭിമുഖത്തില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ മറുപടി പറഞ്ഞത്. അമേരിക്കക്ക് മുന്നേയുള്ള രാജ്യമാണ് സൗദി അറേബ്യ. 1744 മുതല്‍ രാജ്യമുണ്ട്. ഒബാമയുടെ എട്ടു വര്‍ഷ കാലത്ത് സൗദിയുടെ അജണ്ടകള്‍ക്കെതിരായിരുന്നു പശ്ചിമേഷ്യയില്‍ പ്രവര്‍‌ത്തനമെന്നും സൗദി പറഞ്ഞു. ആ സമയത്ത് പോലും രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ സ്വന്തം നിലക്ക് സംരക്ഷിക്കാന്‍ ഞങ്ങള്‍ക്കായിട്ടുണ്ട്. അതിനാല്‍ അപ്പറഞ്ഞത് ശരിയല്ലെന്നും കിരീടാവകാശി പറഞ്ഞു. അമേരിക്ക സൗദിയുടെ സുഹൃത്താണ്. എല്ലാം നല്ലത് പറയുന്ന നൂറ് ശതമാനം സുഹൃത്തുക്കള്‍ നിങ്ങള്‍ക്കുണ്ടാകില്ല. ആ നിലക്കേ ആ വാക്കുകളെ കാണുന്നുള്ളൂവെന്നും സൗദി കിരീടാവകാശി പറഞ്ഞു. രാജ്യത്തെ സുരക്ഷക്ക് ഇനി പണമൊന്നും നല്‍കില്ലെന്നും കിരീടാവകാശി പറഞ്ഞു. യു.എസുമായുള്ള എല്ലാ ഇടപാടിനും പണം നല്‍കിയാതാണ്. അമേരിക്കയുമായി ഇതുവരെയുള്ള ചിത്രം പരിശോധിക്കുമ്പോള്‍ ഇപ്പോഴത്തെ പ്രസ്താവന ഒഴികെ 99 ശതമാനവും നല്ല കാര്യങ്ങളാണ്. തീവ്രവാദത്തെ നേരിടാന്‍ ട്രംപിന്റെ സഹായം ഗുണകരമായിട്ടുണ്ടെന്നും കിരീടാവകാശി പറഞ്ഞു.

Similar Posts