മക്ക-മദീന അൽ ഹറമൈൻ അതിവേഗ ട്രെയിൻ സർവീസ് ആരംഭിക്കും മുന്‍പ് തന്നെ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു
|വെള്ളിയാഴ്ച മക്കയിലേക്ക് പോകാന്‍ മലയാളികളുള്‍പ്പെടെ നിരവധി പേര്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്
മക്ക-മദീന അൽ ഹറമൈൻ അതിവേഗ ട്രെയിൻ സർവീസ് ആരംഭിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ ഭൂരിഭാഗ ടിക്കറ്റുകളും വിറ്റഴിഞ്ഞു. വെള്ളിയാഴ്ച മക്കയിലേക്ക് പോകാന്‍ മലയാളികളുള്‍പ്പെടെ നിരവധി പേര്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. മണിക്കൂറില്‍ മുന്നൂറ് കിലോ മീറ്റര്‍ വേഗതയിലോടുന്ന ട്രെയിനില്‍ സഞ്ചരിക്കാനുള്ള ആകാംക്ഷയിലാണ് പ്രവാസികളും.
മക്ക-മദീന നഗരങ്ങളെ ജിദ്ദ വഴി ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിന്‍ സര്‍വീസായ അൽ ഹറമൈൻ റെയിൽവേ എന്ന പദ്ധതി കഴിഞ്ഞ ആഴ്ചയാണ് സൗദി ഭരണാധികാരി സൽമാൻ രാജാവ് രാജ്യത്തിന് സമർപ്പിച്ചത്. യാത്രക്കാർക്കായി ട്രെയിൻ സർവീസ് മറ്റന്നാള്‍ ആരംഭിക്കും. വ്യാഴം, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിലായിരിക്കും സർവീസുകൾ. അടുത്ത വര്‍ഷം മുതല്‍ മുഴുവന്‍ ദിവസങ്ങളിലും ഉണ്ടാകും. രാവിലെ 8 നും വൈകുന്നേരം 5നുമായി ദിനേന രണ്ടു സർവീസുകളാണ് മക്കയിൽ നിന്നും മദീനയിൽ നിന്നും ഉണ്ടാവുക. www.hhr.sa എന്ന വെബ്‌സൈറ്റ് വഴി ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. മക്ക, മദീന, ജിദ്ദ, റാബഖ് എന്നീ സ്റ്റേഷനുകളിലും ടിക്കറ്റ് ലഭിക്കും. വെള്ളിയാഴ്ച പ്രാര്‍ഥനക്ക് ഹറമിലെത്താന്‍ ജിദ്ദയില്‍ നിന്നും നിരവധി പേര്‍ മക്കയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. മണിക്കൂറില്‍ മുന്നൂറ് കിമീ വേഗതിയിലോടുന്ന ട്രെയിനില്‍ ലോക നിലവാരത്തില്‍ അത്യാധുനികമാണ് സൌകര്യങ്ങള്‍. 920004433 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ ട്രെയിൻ സമയസംബന്ധമായും നിരക്കുകളെസംബന്ധിച്ചുമുള്ള മുഴുവൻ വിവരങ്ങളും അറി