Saudi Arabia
സൗദിയില്‍ വെച്ച് കാണാതായ മലയാളിയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍
Saudi Arabia

സൗദിയില്‍ വെച്ച് കാണാതായ മലയാളിയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍

Web Desk
|
13 Oct 2018 2:45 AM GMT

കൊല്ലം ആര്യംകാവ് സ്വദേശി അബ്ദുല്‍ അസീസ് ആണ് വാഹനാപകടത്തില്‍ മരിച്ചത്

മൂന്ന് ആഴ്ചയായി സൗദിയില്‍ വെച്ച് കാണാതായ മലയാളിയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. കൊല്ലം ആര്യംകാവ് സ്വദേശി അബ്ദുല്‍ അസീസ് ആണ് വാഹനാപകടത്തില്‍ മരിച്ചത്.

സൗദി ദമ്മാമിലെ മുവാസാത്ത് ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ് അബ്ദുല്‍ അസീസിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിച്ചു.

ഇരുപത് വര്‍ഷമായി സൗദിയിലുള്ള അബ്ദുല്‍ അസീസ് ഒരു വര്‍ഷം മുമ്പാണ് പുതിയ വിസയില്‍ ജോലിക്കെത്തിയത്. അടുത്ത ദിവസം സ്‌പോണ്‍സറെ കണ്ടെത്തി മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍.

Similar Posts