സൗദിയില്‍ വാടകക്കരാര്‍ ഇഖാമയുമായി ബന്ധിപ്പിക്കാനുള്ള സൌജന്യ സമയപരിധി ഡിസംബര്‍ വരെ
|ഈജാര്‍ സംവിധാനം 2018 അവസാനം വരെ സൗജന്യമാണെന്ന് ഭവന മന്ത്രാലയമാണ് വ്യക്തമാക്കയത്
സൗദിയില്‍ വാടകക്കരാര്‍ ഇഖാമയുമായി ബന്ധിപ്പിക്കാനുള്ള സൌജന്യ സമയപരിധി ഡിസംബറോടെ അവസാനിക്കും. ഇതുവരെ ഒമ്പതിനായിരം പേരാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. ഡിസംബറിന് ശേഷം സൌജന്യ സേവനമുണ്ടാകില്ല.
ഈജാര്‍ സംവിധാനം 2018 അവസാനം വരെ സൗജന്യമാണെന്ന് ഭവന മന്ത്രാലയമാണ് വ്യക്തമാക്കയത്. ഫെബ്രുവരി മുതലുള്ള വാടക കരാറുകള്‍ ഈജാര്‍ സംവിധാനത്തില്‍ റജിസ്റ്റര്‍ ചെയ്തിരിക്കണം. ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചത് മുതല്‍ വന്‍ സ്വീകാര്യതയാണ് വാടക്കാരില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദിനേന ശരാരി 800 വാടക കരാറുകള്‍ റജിസ്ട്രേഷന്‍ നടക്കുന്നുണ്ടെന്നാണ് മന്ത്രാലയത്തിന്‍റെ കണക്ക്. റിയല്‍ എസ്റ്റേറ്റ് ഏജന്‍റുകളും ഇടനിലക്കാരും ഇതേ സംവിധാനത്തില്‍ റജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഇതുവരെയായി 9,000 റിയല്‍ എസ്റ്റേറ്റ് ഏജന്‍സികള്‍ ഈജാറില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമെ ഇനി മുതല്‍ വാടകക്ക് എടുക്കലും നല്‍കലും നടക്കൂ. ഇതാണ് പുതിയ സംവിധാനത്തിന്‍റെ പ്രത്യേകത. രാജ്യത്തെ ഇതര സേവനങ്ങളും ജനങ്ങളുടെ താമസ വാടക റജിസ്ട്രേഷനുമായി ബന്ധിപ്പിക്കാനും അധികൃതര്‍ നീക്കം ആരംഭിച്ചിട്ടുണ്ട്