Saudi Arabia
സ്വദേശി ഉദ്യോഗാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനവെന്ന് സൗദി
Saudi Arabia

സ്വദേശി ഉദ്യോഗാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനവെന്ന് സൗദി

അഫ്താബ് ഇല്ലത്ത്
|
20 Oct 2018 2:22 AM GMT

എന്നാല്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനം എന്നത് മാറ്റമില്ലാതെ തുടരുകയാണ്.

സൗദിയില്‍ ഉദ്യോഗാര്‍ത്ഥികളായ സ്വദേശികളുടെ എണ്ണത്തില്‍ അര ലക്ഷത്തോളം പേരുടെ വര്‍ദ്ധനവ്. തൊഴിലന്വോഷകരില്‍ വനിതകളുടെ എണ്ണത്തിലാണ് കൂടുതല്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. തൊഴിലില്ലായ്മ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്.

സൗദി ഉദ്യോഗാര്‍ത്ഥികളുടെ എണ്ണത്തില്‍ ഈ വര്‍ഷം അന്‍പതിനായിരത്തോളം (46,639) പേരുടെ വര്‍ദ്ധനവാണ് ഇത് വരെ രേഖപ്പെടുത്തിയത്. എന്നാല്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനം എന്നത് മാറ്റമില്ലാതെ തുടരുകയാണ്.

തൊഴിലന്വോഷകരില്‍ വനിതകളാണ് മുന്‍പന്തിയില്‍. തൊഴില്‍ രഹിതരും, കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ തേടുന്നവരും ഇക്കൂട്ടത്തിലുണ്ട്. തൊഴിലില്ലായ്മ നിരക്കിലും വനിതകള്‍ തന്നെയാണ് മുന്നില്‍. 31.1 ശതമാനം വനിതകളാണ് നിലവില്‍ തൊഴില്‍ രഹിതര്‍.

രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ തൊഴിലില്ലായ്മ നിരക്കില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. ഈ വര്‍ഷം രണ്ടാം പാദത്തില്‍ മൂന്ന് ലക്ഷത്തിലധികം (3,15,447) തൊഴിലാളികളുടെ കുറവുണ്ടായതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. അതോറിറ്റിയുടെ കണക്കിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് സ്വദേശിവത്കരണ പദ്ധതികള്‍‌ പ്രഖ്യാപിക്കാറ്.

Similar Posts