Saudi Arabia
ആഗോള നിക്ഷേപ സമ്മേളനം; വിവിധ രാജ്യങ്ങളുമായി ഇരുപത്തിയഞ്ച് വന്‍കിട ധാരണാപത്രങ്ങള്‍ ഒപ്പു വെച്ച് സൗദി
Saudi Arabia

ആഗോള നിക്ഷേപ സമ്മേളനം; വിവിധ രാജ്യങ്ങളുമായി ഇരുപത്തിയഞ്ച് വന്‍കിട ധാരണാപത്രങ്ങള്‍ ഒപ്പു വെച്ച് സൗദി

Web Desk
|
24 Oct 2018 2:02 AM GMT

എണ്ണ, പെട്രോ കെമിക്കല്‍, ഗതാഗത മേഖലയിലെ വന്‍കിട കരാറുകള്‍ക്കാണ് തുടക്കമാകുന്നത്

ആഗോള നിക്ഷേപ സമ്മേളനത്തിന്റെ ഭാഗമായി സൗദി വിവിധ രാജ്യങ്ങളുമായി ഇരുപത്തിയഞ്ച് വന്‍കിട ധാരണാപത്രങ്ങള്‍ ഒപ്പു വെച്ചു. അന്‍പത് ബില്യണ്‍ ഡോളര്‍ മൂല്യം വരുന്നതാണ് കരാറുകള്‍. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ കമ്പനികളുമായാണ് കരാറുകള്‍.

എണ്ണ, പെട്രോ കെമിക്കല്‍, ഗതാഗത മേഖലയിലെ വന്‍കിട കരാറുകള്‍ക്കാണ് തുടക്കമാകുന്നത്. ഇതിന്റെ ഭാഗമായുള്ള ധാരണാ പത്രങ്ങളാണ് സമ്മേളനത്തില്‍ ഒപ്പു വെച്ചത്. ഇതില്‍ 15 എണ്ണം സൗദി അരാം കോയുമായാണ്. ഇതു മാത്രം മുപ്പത്തി നാല് ബില്യണ്‍ മൂല്യം വരും. പുതിയ റിഫൈനറികളും നിക്ഷേപ സഹകരണവും ഉള്‍പ്പെടെയാണ് അരാം കോയുടെ പുതിയ പദ്ധതി ധാരണാ പത്രങ്ങള്‍. അരാം കോ ഒപ്പു വെച്ച പ്രധാന കരാറുകള്‍ ഇവയാണ്.

സൗദിയിലെ ജുബൈലില്‍ പെട്രോ കെമിക്കല്‍ കോംപ്ലക്സ്, ഹ്യൂണ്ടായുമായി സഹകരിച്ച് ഫാക്ടറി, ചൈനയിലെ വിവിധ കമ്പനികളുമായി സ്റ്റീല്‍ നിര്‌മാണ രംഗത്തെ സഹകരണം, രാസവസ്തുക്കളുടെ ഉത്പാദനത്തിന് ഇന്ത്യയിലെ ഗംപ്രോയുമായി സഹകരണം, വിവിധ കേന്ദ്രങ്ങളില്‍ പുതിയ റിഫൈനറികള്‍ എന്നിങ്ങിനെ പോകുന്നു കരാറുകള്‍‌. ട്രെയിന്‍ ഗതാഗത രംഗത്തെ നിക്ഷേപത്തിനും കരാറായി.

ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ്, സൌദി ഗതാഗത വകുപ്പ് മന്ത്രി ഡോ. നബീല്‍ മുഹമ്മദ് അല്‍ അമൂദി, അരാംകോ സി.ഇ.ഒ അമീന്‍ നാസര്‍, സൌദി പൊതു നിക്ഷേപ ഫണ്ട് സിഇഒ യാസിര്‍ ഒ അല്‍ റുമയ്യാന്‍ എന്നിവരുമായാണ് വിവിധ ധാരണാ പരത്രങ്ങള്‍ ഒപ്പു വെച്ചത്.

Related Tags :
Similar Posts