ഗതാഗതമടക്കമുള്ള നാല് മേഖലകളില്‍ വിദേശ നിക്ഷേപം തടഞ്ഞ തീരുമാനം സൌദി അറേബ്യ റദ്ദാക്കി
|സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം
ഗതാഗതമടക്കമുള്ള നാല് മേഖലകളില്‍ വിദേശ നിക്ഷേപം തടഞ്ഞ തീരുമാനം സൌദി അറേബ്യ റദ്ദാക്കി. മന്ത്രിസഭാ യോഗമാണ് തീരുമാനം എടുത്തത്.
സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. രാജ്യത്തിന്റെ വളര്‍ച്ചക്ക് ഗുണകരമാകുന്ന മേഖലകളിലാണ് വിദേശ നിക്ഷേപം അനുവദിക്കുക.
റിക്രൂട്ട്മെന്റ് അടക്കമുള്ള മാൻ പവർ സപ്ലൈ സേവനം, ദൃശ്യ ശ്രാവ്യ മേഖലയിലെ സേവനം, കര ഗതാഗത സേവനം, റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് സേവനം എന്നിവക്കാണ് ഇളവ്. നേരത്തെ പ്രഖ്യാപിച്ച രാജ കല്പനയില് മാറ്റം വരുത്തിയാകും പുതി ഉത്തരവ്. ഇളവുകള്‍ അനുവദിക്കുന്നത് ഗുണകരമാകുമെന്ന് കണ്ടാണ് തീരുമാനം.
വാണിജ്യ, നിക്ഷേപ മന്ത്രിയും ജനറൽ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാനുമായ ഡോ. മാജിദ് അൽഖസബിയാണ് ഇളവിനായി വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്മേല് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധ്യക്ഷനായ സാമ്പത്തിക, വികസന സമിതി സമർപ്പിച്ച ശുപാർശ നല്കി. ഇത് പരിഗണിച്ചാണ് നാലു മേഖലകളിൽ വിദേശ നിക്ഷേപം അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം