ഫോര്‍മുല വണ്‍; ഡിസംബറില്‍ നടക്കുന്ന മത്സരം പ്രതീക്ഷ നല്‍കുന്നതായി ഫോര്‍മുല വണ്‍ സി.ഇ.ഒ
|കൂടുതല്‍ കാറോട്ട മല്‍സരങ്ങള്‍ സൗദിയിലെത്താന്‍ ഇത് സഹായിക്കുമെന്നും അലയാന്ത്രോ ആഗോള നിക്ഷേപ സമ്മേളനത്തില്‍
റിയാദില്‍ ഡിസംബറില്‍ നടക്കുന്ന കാറോട്ട മത്സരം പ്രതീക്ഷ നല്‍കുന്നതായി ഫോര്‍മുല വണ്‍ സി.ഇ.ഒ അലയാന്ത്രോ അഗാഗ് പറഞ്ഞു. കൂടുതല്‍ കാറോട്ട മല്‍സരങ്ങള്‍ സൗദിയിലെത്താന്‍ ഇത് സഹായിക്കുമെന്നും അലയാന്ത്രോ ആഗോള നിക്ഷേപ സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഫോര്‍മുല കാറോട്ട മത്സരത്തിന് ശ്രമിച്ചിരുന്നു സൗദി. എന്നാല്‍ വനിതകള്‍ക്ക് ഡ്രൈവിങ് അനുമതി ഇല്ലാത്തതിനാല്‍ അനുമതി ലഭിച്ചില്ല. പുതിയ സാഹചര്യത്തില്‍ കളമൊരുങ്ങിയ കാറോട്ട മത്സരം ഡിസംബറില്‍ റിയാദിലെ ദിരിയ്യായിലാണ് നടക്കുക. ഇതോടെ കൂടുതല്‍ മത്സരങ്ങള്‍ രാജ്യത്തെത്തും.
‘ഞങ്ങളുടെ നിയമ പ്രകാരം വനിതകള്‍ക്ക് കാറോടിക്കാം. എന്നാല്‍ കഴിഞ്ഞ വര്‍ഷം സൗദിയില്‍ അത് നടന്നില്ല. ഇപ്പോഴതുണ്ട്, മാറ്റങ്ങള്‍ വന്നിരിക്കുന്നു, അതിഷ്ടമായി’; ഫോര്‍മുല വണ്‍ സി.ഇ.ഒ അലയാന്ത്രോ അഗാഗ് പറഞ്ഞു.
കാറോട്ട മത്സരത്തിന് എത്തുന്നവര്‍ക്ക് അതിവേഗത്തില്‍ വിസ ലഭിക്കുന്നുണ്ട്. സൗദി എയര്‍ലൈന്‍സാണ് ട്രാവല്‍ പാര്‍ട്ണര്‍. ട്രാക്കിന്റെ ജോലികള്‍ പരിശോധിച്ച് തൃപ്തി രേഖപ്പെടുത്തിയിരുന്നു ഫോര്‍മുല സംഘം.