‘നിയോം’ വന്‍കിട പദ്ധതി വരുന്നു; വിമാനത്താവളം അടുത്ത വര്‍ഷം
|സൗദി നിയോമിലെ ആദ്യ വിമാനത്താവളം ഈ വര്‍ഷം അവസാനത്തോടെ പ്രവർത്തനമാരംഭിക്കും. എയര്‍പോര്‍ട്ടിന്റെ പ്രവൃത്തികള്‍ അതിവേഗം പുരോഗമിക്കുകയാണ്.
സൗദിയിലെ തബൂക്കില്‍ നിന്നും ഒരു മണിക്കൂര്‍ യാത്രയുണ്ട് നിയോം പദ്ധതി പ്രദേശത്തേക്ക്. വിമാനത്താവളം യാഥാർഥ്യമാവുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയായ നിയോം പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കും. മേഖലയിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം ഉണ്ടാവുമെന്ന് കിരീടാവകാശി നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിയോമിൽ താമസ കേന്ദ്രങ്ങൾ ഒരുക്കുന്നതിെൻറ പ്രാഥമിക പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ആദ്യ ടൗൺഷിപ്പ് എത്രയും വേഗം ഒരുക്കുന്നതിനുള്ള ജോലികളാണ് ഇപ്പാേൾ. സാമ്പത്തിക മേഖലകളിൽ 500 ബില്യൺ റിയാലിന്റെ പദ്ധതികളാണ് സൗദി ഗവൺമെൻറ് നിയോമിൽ ലക്ഷ്യമിടുന്നത്. ഇതിലൂടെ 100 ബില്യൺ റിയാലിലധികം വാർഷിക വരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. നിയോം പദ്ധതികൾ യാഥാർഥ്യമാവുന്നതോടെ രാജ്യത്തെ സാമ്പത്തിക മേഖലയുടെ വളർച്ചക്ക് വലിയ മുതൽക്കൂട്ടാകും. വൻതോതിൽ വിദേശ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്.