റിയാദില്‍ നടന്ന ഡബ്ല്യു.ഡബ്ല്യു.ഇ റെസ്ലിംങ് മത്സരങ്ങളില്‍ ലോകോത്തര താരങ്ങളുടെ മുന്നേറ്റം
|അര ലക്ഷത്തിലേറെ പേര്‍ കാണികളായെത്തിയ മത്സരം നാലു മണിക്കൂര്‍ നീണ്ടു. ഈ വര്‍ഷത്തെ രണ്ടാം മത്സരമായിരുന്നു ഇത്.
സൌദിയിലെ റിയാദില്‍ നടന്ന ഡബ്ല്യു.ഡബ്ല്യു.ഇ റെസ്ലിംങ് മത്സരങ്ങളില്‍ ലോകോത്തര താരങ്ങളുടെ മുന്നേറ്റം. അര ലക്ഷത്തിലേറെ പേര്‍ കാണികളായെത്തിയ മത്സരം നാലു മണിക്കൂര്‍ നീണ്ടു. ഈ വര്‍ഷത്തെ രണ്ടാം മത്സരമായിരുന്നു ഇത്.
വെള്ളിയാഴ്ച രാത്രി നാലു മണിക്കൂര്‍ നീണ്ടതായിരുന്നു ലോക റെസ്ലിംങ് താരങ്ങള്‍ അണി നിരന്ന ക്രൗണ്‍ ജെവല്‍ വേള്‍ഡ് റസ്‌ലിംഗ് എന്റര്‍ടയ്ന്‍മെന്റ് മത്സരങ്ങള്‍. റിയാദ് കിംഗ് സൗദ് യൂനിവേഴ്‌സിറ്റിയിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയമായിരുന്നു വേദി. ഷെയ്ന്‍ മക്‌മോഹന്‍, സേത് റോളിന്‍സ്, എ.ജെ. സ്‌റ്റൈല്‍ തുടങ്ങിയ ലോകോത്തര ഗുസ്തിക്കാര്‍ കാണികളെ അമ്പരപ്പിച്ചു.
ചുക്കാന്‍ പിടിച്ചത് ലോകോത്തര താരം ഹള്‍ക് ഹോഗന്‍. ഇടിക്കൂടും വേദിയും വിറച്ച മത്സരത്തില്‍ ബ്രോക് ലെസ്നര്‍ ബ്രൌണ്‍ സ്ട്രേമാനെ നിലം പറ്റിച്ച് യൂണിവേഴ്സല്‍ പട്ടം നേടി.
ഷോണ്‍ മൈക്കിളിന്റെ തിരിച്ചു വരവിനും റിയാദിലെ ഇടിക്കൂട് സാക്ഷിയായി. ഡബ്ല്യു.ഡബ്ല്യു.ഇയും സൗദി ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റിയും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. 10 വര്‍ഷത്തെ കരാറിന്റെ ഭാഗമായി നടക്കുന്ന രണ്ടാം മത്സരം. ജിദ്ദയിലായിരുന്നു അദ്യത്തേത്.