Saudi Arabia
തൊഴിലാളിയുടെ പാസ്പോര്‍ട്ട് പിടിച്ച് വെച്ചാല്‍ ഇനി അകത്ത് കിടക്കും
Saudi Arabia

തൊഴിലാളിയുടെ പാസ്പോര്‍ട്ട് പിടിച്ച് വെച്ചാല്‍ ഇനി അകത്ത് കിടക്കും

Web Desk
|
5 Nov 2018 1:34 AM GMT

പാസ്പോര്‍ട്ട് പിടിച്ചു വെച്ച് തൊഴിലാളിയെ തൊഴിലെടുക്കാന്‍ നിര്‍ബന്ധിപ്പിക്കല്‍, കബളിപ്പിക്കല്‍, ആധ്യപത്യം സ്ഥാപിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവ ഇനി മനുഷ്യ കച്ചവടത്തില്‍ പെടുന്ന കുറ്റമാണ്.

തൊഴിലാളിയുടെ പാസ്പോര്‍ട്ട് പിടിച്ചു വെക്കുന്നത് സൗദിയില്‍ ഇനി പതിനഞ്ച് വര്‍ഷം തടവ് ലഭിക്കുന്ന ശിക്ഷ. പബ്ലിക് പ്രോസിക്യൂഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പത്ത് ലക്ഷം റിയാല്‍ വരെ പിഴയും ഇതിന് ലഭിക്കും.

തൊഴിലാളിയുടെ മേല്‍ ആധ്യപത്യം സ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെ തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് തൊഴിലുടമ സൂക്ഷിച്ചു വെക്കരുത്. ഇതാണ് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇത് ശിക്ഷാര്‍ഹമാണെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിനുള്ള ശിക്ഷയെക്കുറിച്ച വിശദാംശമാണ് പ്രോസിക്യൂഷന്‍ അറിയിച്ചത്.

തൊഴിലാളിയുടെ പാസ്പോര്‍ര്‍ട്ട് പിടിച്ചു വെച്ചെന്ന് തെളിഞ്ഞാല്‍ പത്ത് ലക്ഷം റിയാല്‍ വരെയാണ് പിഴ. പതിനഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും. പാസ്പോര്‍ട്ട് പിടിച്ചു വെച്ച് തൊഴിലാളിയെ തൊഴിലെടുക്കാന്‍ നിര്‍ബന്ധിപ്പിക്കല്‍, കബളിപ്പിക്കല്‍, ആധ്യപത്യം സ്ഥാപിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവ ഇനി മനുഷ്യ കച്ചവടത്തില്‍ പെടുന്ന കുറ്റമാണ്. രേഖാമൂലം തൊഴിലാളിയുടെ സമ്മതത്തോടെ പാസ്‌പോര്‍ട്ട് സൂക്ഷിച്ചുവെക്കാന്‍ നല്‍കുന്നത് കുറ്റകരവുമല്ല.

Similar Posts