Saudi Arabia
ഓരോ പത്ത് മിനിറ്റിലും കുഞ്ഞുങ്ങള്‍ മരിക്കുന്നു; യമനില്‍ പട്ടിണി രൂക്ഷം
Saudi Arabia

ഓരോ പത്ത് മിനിറ്റിലും കുഞ്ഞുങ്ങള്‍ മരിക്കുന്നു; യമനില്‍ പട്ടിണി രൂക്ഷം

Web Desk
|
4 Nov 2018 7:39 PM GMT

പോഷകാഹാര കുറവ് പരിഹരിക്കാനുള്ള പദ്ധതികള്‍ സൗദി നേതൃത്വത്തില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഹൂതി സാന്നിധ്യമുള്ള മേഖലകളില്‍ ഇത് സാധ്യമല്ല.

യമനില്‍ ഏറ്റുമുട്ടല്‍ കനക്കുന്നതിനിടെ പട്ടിണിയും മരണവും വ്യാപകമാകുന്നു. ഓരോ പത്ത് മിനിറ്റിലും കുഞ്ഞുങ്ങള്‍ മരിക്കുന്നുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ പുതിയ കണക്ക്. ഇതിനിടെ പോഷകാഹാര കുറവ് പരിഹരിക്കാനുള്ള പദ്ധതികള്‍ സൗദി നേതൃത്വത്തില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഹൂതി സാന്നിധ്യമുള്ള മേഖലകളില്‍ ഇത് സാധ്യമല്ല. സൗദി നേതൃത്വത്തില്‍ അയച്ച 16 കാര്‍ഗോ കപ്പലുകള്‍ ഹൂതികള്‍ തടഞ്ഞു വെച്ചു.

നിലവില്‍ യമനിലെ ആരോഗ്യ രംഗം ഗുരുതരമായി തുടരുകയാണ്. പട്ടിണിക്കോലങ്ങളാണ് ഭൂരിഭാഗം ആശുപത്രികളിലും. പട്ടിണി മരണങ്ങള്‍ ഭീതിപ്പെടുതക്തു വിധം വര്‍ധിച്ചു. പോഷകാഹാര കുറവാണ് പ്രധഘാന പ്രശ്നം. തടയാനാകുന്ന അസുഖങ്ങളാല്‍ പോലും കുഞ്ഞുങ്ങള്‍ മരിക്കുന്നു. ഓരോ പത്ത് മിനിറ്റിലും ഓരോ കുഞ്ഞെന്ന തോതില്‍ മരണം കുത്തനെ കൂടുകയാണ്.

പോഷകാഹാര കുറവ് പരിഹരിക്കാനുള്ള പദ്ധതികള്‍ സൌദി നേതൃത്വത്തില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഹൂതി സാന്നിധ്യമുള്ള മേഖലകളില്‍ ഇത് സാധ്യമല്ല. ഇതിന് പുറമെ സൌദിയില്‍ നിന്നയച്ച പതിനാറ് കാര്‍ഗോ കപ്പലുകള്‍ ഹൂതികള്‍ തടഞ്ഞെന്നും സൌദി ആരോപിക്കുന്നു. ഗുരുതരമായ സ്ഥിതിയില്‍ ഐക്യരാഷ്ട്ര സഭയുടെ ഇടപെടലാവശ്യപ്പെടുന്നു മേഖലയിലുള്ളവര്‍.

യുദ്ധമവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങള്‍ ഈയാഴ്ച തുടങ്ങുമെന്നാണ് സൂചന. പക്ഷേ ഇതിനോട് യുദ്ധത്തില്‍ പങ്കാളികളായവരുടെ അനുകീല പ്രതികരണം വന്നിട്ടില്ല,

Similar Posts