Saudi Arabia
പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് പകരം ആളെ ചുമതലപ്പെടുത്താന്‍ സൗകര്യമൊരുക്കി സൗദി
Saudi Arabia

പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് പകരം ആളെ ചുമതലപ്പെടുത്താന്‍ സൗകര്യമൊരുക്കി സൗദി

Web Desk
|
6 Nov 2018 2:02 AM GMT

ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ വ്യക്തികളുടെ സേവനത്തിന് ആരംഭിച്ച ‘അബ്ഷിര്‍’ പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ ഉള്ളവര്‍ക്കാണ് ഓണ്‍ലൈന്‍ വകാലത്ത് സേവനം ഉപയോഗപ്പെടുത്താനാവുക.

സൗദി പാസ്പോര്‍ട്ട് വിഭാഗത്തിന് കീഴിലെ 21 സേവനങ്ങള്‍ക്ക് മറ്റൊരാളെ വകാലത്ത് ഏല്‍പിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. ഇഖാമ എടുക്കുന്നതും പുതുക്കുന്നതും ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് ഇത് ഗുണമാകും. സ്വദേശി പൌരനെ മാത്രമേ വക്കാലത്ത് ഏല്‍പിക്കാന്‍ അനുവദിക്കുകയുള്ളു.

ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ വ്യക്തികളുടെ സേവനത്തിന് ആരംഭിച്ച 'അബ്ഷിര്‍' പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ ഉള്ളവര്‍ക്കാണ് ഓണ്‍ലൈന്‍ വകാലത്ത് സേവനം ഉപയോഗപ്പെടുത്താനാവുക. നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ചാണ് പുതിയ ഓണ്‍ലൈന്‍ സേവനം ആരംഭിച്ചിട്ടുള്ളതെന്ന് ജവാസാത്ത് പറഞ്ഞു.

ഇഖാമ എടുക്കല്‍, നിലവിലുള്ളത് പുതുക്കല്‍, ഏറ്റുവാങ്ങല്‍, റീ-എന്‍ട്രി വിസ അടിക്കലും റദ്ദ് ചെയ്യലും, ഫൈനല്‍ എക്സിറ്റ് വിസ അടിക്കലും റദ്ദ് ചെയ്യലും, ഇഖാമ നഷ്ടപ്പെട്ടത് അറിയിക്കല്‍, വിദേശികളുടെ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടത് അറിയിക്കല്‍, ഹുറൂബ് രേഖപ്പെടുത്തല്‍, ഇഖാമയില്‍ പുതിയ ആശ്രിതരെ ചേര്‍ക്കല്‍, വേര്‍പ്പെടുത്തല്‍, പ്രൊഫഷന്‍ മാറല്‍, പുതിയ പാസ്പോര്‍ട്ടിലേക്ക് വിവരകൈമാറ്റം, സന്ദര്‍ശന വിസ പുതുക്കല്‍, സ്വദേശികളുടെ പാസ്പോര്‍ട്ട് എടുക്കല്‍, പുതുക്കല്‍, കൈപറ്റല്‍ തുടങ്ങിയ സേവനങ്ങള്‍ക്കെല്ലാം സ്വദേശിയായ മറ്റൊരാളെ വകാലത്ത് ഏല്‍പിക്കാനാവുമെന്ന് ജവാസാത്ത് വൃത്തങ്ങള്‍ വിശദീകരിച്ചു.

Similar Posts