ജമാല്‍ ഖശോഗി; കൊലപാതകത്തിന് ഉത്തരവിട്ടവര്‍ ആരാണെന്ന് സൗദി വിശദീകരിക്കണമെന്ന് തുര്‍ക്കി
|കേസിലെ തെളിവ് നശിപ്പിക്കാന്‍ കോണ്‍സുലേറ്റില്‍ സംഭവത്തിന് ശേഷം എത്തിയവരെ തുര്‍ക്കി അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കോണ്‍സുലേറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.
ജമാല്‍ ഖശോഗിയുടെ കൊലപാതകത്തില്‍ തെളിവ് നശിപ്പിക്കാന്‍ പ്രതികളെ സഹായിച്ചവരെ തുര്‍ക്കി അന്വേഷണം സംഘം തിരിച്ചറിഞ്ഞു. കൊലപാതകത്തിന് ഉത്തരവിട്ടവര്‍ ആരാണെന്ന് സൗദി വിശദീകരിക്കണമെന്ന് തുര്‍ക്കി വിദേശ കാര്യ മന്ത്രി ആവശ്യപ്പെട്ടു. കേസില്‍ പ്രതികളെ ശിക്ഷിക്കുമെന്ന് സൗദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ജമാല്‍ കശോഗിയുടെ മരണത്തില്‍ അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെട്ടിരുന്നു യു.എന്‍. കേസില്‍ 18 സൗദി ഉദ്യോഗസ്ഥരാണ് കസ്റ്റിഡിയില്‍. കുറ്റം തെളിഞ്ഞാല്‍ പ്രതികളെ ശിക്ഷിക്കുമെന്നായിരുന്നു ഐക്യരാഷ്ട്രസഭയില്‍ സൗദിയുടെ വിശദീകരണം. മുന്‍കൂട്ടി തയ്യാറാക്കിയ കൊലപാതകത്തിന് ഉത്തരവ് നല്‍കിയത് ആരാണെന്ന് വിശദീകരിക്കണമെന്ന് തുര്‍ക്കി വിദേശ കാര്യ മന്ത്രി ആവശ്യപ്പെട്ടു.
ഇതിനിടെ കേസിലെ തെളിവ് നശിപ്പിക്കാന്‍ കോണ്‍സുലേറ്റില്‍ സംഭവത്തിന് ശേഷം എത്തിയവരെ തുര്‍ക്കി അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കോണ്‍സുലേറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.