യമനില്‍ പോരാട്ടം രൂക്ഷം; ലോകത്തെ ഏറ്റവും വലിയ മാനുഷിക ദുരന്തമെന്ന് യു.എന്‍
|കരമാര്‍ഗമുള്ള നീക്കം പ്രയാസമാണ് സൈന്യത്തിന്. ഇതിനാല്‍ യമന്‍ സൈന്യത്തിനായി വ്യോമാക്രമണം നടത്തി പിന്തുണ നല്‍കുകയാണ് സൗദി സഖ്യസേന.
ഹുദൈദ തുറമുഖം തിരിച്ചു പിടിക്കാനായുള്ള ആക്രമണത്തില്‍ യമനില്‍ കൊല്ലപ്പെട്ട ഹൂതികളുടെ എണ്ണം ഇരുന്നൂറ് കവിഞ്ഞു. ചില മേഖലകള്‍ പിടിച്ചെടുക്കാന്‍ സാധിച്ചതായി സഖ്യസേന അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ മാനുഷിക ദുരന്തത്തിന് യമന്‍ വേദിയാകുന്നുവെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്കി.
യമനിലെ തന്ത്രപ്രധാന തുറമുഖമായ ഹുദൈദ പിടിച്ചെടുക്കാനാണ് യമന്‍ സൈന്യത്തിന്റെ ഏറ്റമുട്ടല്‍. യമന്‍ സൈന്യത്തിന് പിന്തുണയുമായി സൗദി സഖ്യസേനയുമുണ്ട്. രണ്ടു ദിവസത്തിനിടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹൂതികളുടെ എണ്ണം ഇരുന്നൂറ് കവിഞ്ഞു. യമന്‍ സൈനികര്‍ക്കും ആള് നാശവും പരിക്കുമുണ്ട്. ഇതിന്റെ കണക്ക് പുറത്ത് വിട്ടിട്ടില്ല. ലോകം കണ്ട വന്‍ ദുരന്തമാണ് യമലില്‍ ഉള്ളതെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്കി.
കരമാര്‍ഗമുള്ള നീക്കം പ്രയാസമാണ് സൈന്യത്തിന്. ഇതിനാല്‍ വ്യോമാക്രമണം നടത്തി പിന്തുണ നല്‍കുകയാണ് യമന്‍ സൈന്യത്തിന് സൗദി സഖ്യസേന. പരിക്കേല്‍ക്കുന്നവരുടെ നില അതീവ ഗുരുതരമാണ്, ഇതിനാല്‍ മരണ സംഖ്യ കൂടുമെന്നാണ് വിവിധ സംഘടനകളുടെ മുന്നറിയിപ്പ്.