Saudi Arabia
അഴിമതിക്കാരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സമ്പൂര്‍ണ സംരക്ഷണം ഉറപ്പ് വരുത്തി സൗദി അറേബ്യ
Saudi Arabia

അഴിമതിക്കാരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സമ്പൂര്‍ണ സംരക്ഷണം ഉറപ്പ് വരുത്തി സൗദി അറേബ്യ

Web Desk
|
8 Nov 2018 7:23 PM GMT

കഴിഞ്ഞ വര്‍ഷം ആരംഭിച്ച അഴിമതി വിരുദ്ധ പദ്ധതിയുടെ ബാക്കിയെന്നോണമാണ് പുതിയ നിയമം

അഴിമതിക്കാരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സമ്പൂര്‍ണ സംരക്ഷണം നല്‍കുന്ന സുപ്രധാന നിയമം സൌദിയില്‍ ശൂറ കൌണ്‍സില്‍ പാസാക്കി. രഹസ്യംവിവരം നല്‍കുന്നവര്‍ക്ക് പുറമെ ഇരകളേയും സാക്ഷികളേയും സംരക്ഷിക്കുന്നതാണ് നിയമം. അഴിമതി നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായാണ് നീക്കം.

കഴിഞ്ഞ വര്‍ഷം ആരംഭിച്ച അഴിമതി വിരുദ്ധ പദ്ധതിയുടെ ബാക്കിയെന്നോണമാണ് പുതിയ നിയമം. ശൂറ കൌണ്‍സിലാണ് നിയമം പാസാക്കിയത്. ഇതിന് സല്‍മാന്‍ രാജാവിന്റെ അംഗീകാരം ലഭിക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും. 31 വകുപ്പുകളുണ്ട് നിയമത്തില്‍. പുതിയ നിയമം സംരക്ഷണം നല്‍കുന്നത് അഴിമതിക്കാരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് മാത്രമല്ല. സാമ്പത്തിക കുറ്റകൃത്യം ചെയ്യുന്നവരെ കുറിച്ച് വിവരം അറിയിക്കുന്നവരേയും രാജ്യം സംരക്ഷിക്കും. ഇരയാക്കപ്പെട്ടവരേയും സാക്ഷികളേയും സംരക്ഷിക്കും. സത്യം പറഞ്ഞതിന്റെ പേരില്‍ രാജ്യത്ത് ഒരാള്‍ക്കും ഒരു പോറല്‍ പോലും ഏല്‍ക്കരുത് എന്നതാണ് നിയമത്തിന്റെ സത്ത. ഇവര്‍ക്കെതിരായ ആക്രമണങ്ങള്‍, ഭീഷണി എന്നിവ ഗുരുതര കുറ്റമാകുമെന്ന് ചുരുക്കം.

Related Tags :
Similar Posts