സഖ്യ സേനയുടെ സഹായത്തോടെ യമന്‍ സൈന്യം ഹുദൈദയിലെ ജനവാസ മേഖലയില്‍ പ്രവേശിച്ചു
|സഖ്യസേനയുടെ സഹായത്തോടെ യമന്‍ സൈന്യം ഹുദൈദയിലെ ജനവാസ മേഖലയില്‍ പ്രവേശിച്ചു. ഏറ്റുമുട്ടലിനൊടുവില്‍ യു.എ.ഇ പിന്തുണയോടെ സൈനിക ആശുപത്രിയും മോചിപ്പിച്ചിട്ടുണ്ട്. തുറമുഖത്തിനടുത്ത് സൈന്യം എത്തിയതോടെ ഏറ്റുമുട്ടല്‍ ശക്തമായി തുടരുകയാണ്.
ശക്തമായ ഏറ്റുമുട്ടലാണ് ഒരാഴ്ചയിലേറെയായി ഹുദൈദയില്‍. ഇവിടെ ഹൂതികള്‍ തമ്പടിച്ചിരുന്ന ആശുപത്രി കെട്ടിടം സൈന്യം മോചിപ്പിച്ചു. ജനവാസ മേഖലയില്‍ പ്രവേശിച്ചതോടെ ഹൂതികളും ശക്തമാക്കി ആക്രമണം. രണ്ടു ദിവസത്തിനിടെ കനത്ത തിരിച്ചടിയാണ് ഹൂതികള്‍ക്കുണ്ടായത്. സൈനിക കേന്ദ്രങ്ങള്‍ വ്യോമാക്രമണത്തില്‍ സൗദി സഖ്യസേന തകര്‍ത്തു. മുന്നൂറോളം ഹൂതികളാണ് രണ്ടാഴ്ചക്കിടെ കൊല്ലപ്പെട്ടത്. യമന്‍ സൈന്യത്തിലെ രണ്ട് സൈനികരും കൊല്ലപ്പെട്ടു. ആക്രമണം അവസാനിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹുദൈദയും ഏദനും മോചിപ്പിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് യമന്‍. ഈ സാഹചര്യത്തില്‍ സാധാരണക്കാരെ സംബന്ധിച്ച ആശങ്കയിലാണ് യു.എന്‍.