Saudi Arabia
Saudi Arabia
ഹജ്ജ്, ഉംറ തീർഥാടകരുടെ യാത്രക്ക് അൽഹറമെൻ ട്രെയിൻ ഉപയോഗപ്പെടുത്തും
|17 Nov 2018 6:47 PM GMT
ഹജ്ജ് ട്രാൻസ്പോർേട്ടഷൻ സംവിധാനങ്ങൾ മികച്ചതാക്കുന്നതിന് ഒരുക്കിയ ശിൽപശാലയിലാണ് തീരുമാനം.
ഹജ്ജ്, ഉംറ തീർഥാടകരുടെ യാത്രക്ക് അൽഹറമെൻ ട്രെയിൻ ഉപയോഗപ്പെടുത്താൻ പദ്ധതി ആവിഷ്ക്കരിച്ചു. ഹജ്ജ്, ഉംറ ട്രാൻസ്പോർട്ടേഷൻ വകുപ്പിന് കീഴിലാണ് പദ്ധതി തയ്യാറാക്കിയത്.
ഹജ്ജ്, ഉംറ ട്രാൻസ്പോർട്ടേഷൻ ജനറൽ സൂപർവൈസർ എൻജിനീയർ ബസാം ഇൽമാനാണ് പദ്ദതി തയ്യാറായ കാര്യം അറിയിച്ചത്. ഹജ്ജ് ട്രാൻസ്പോർേട്ടഷൻ സംവിധാനങ്ങൾ മികച്ചതാക്കുന്നതിന് ഒരുക്കിയ ശിൽപശാലയിലാണ് തീരുമാനം. യാത്രക്ക് തയ്യാറാക്കിയ പ്ലാൻ നേരത്തെ ചർച്ച ചെയ്തിരുന്നു. മക്കക്കും മദീനക്കുമിടയിലാണ് പ്രധാന യാത്ര. ഒപ്പം ജിദ്ദ വിമാനത്താളവത്തിനും മക്കക്കുമിടയിലും തീര്‍ഥാടകരുടെ യാത്ര ഏറും. ഒരു തീർഥാടകന്റെ ലഗേജ് തൂക്കം 23 കിലോയില്‍ കൂടാതിരിക്കാൻ ബോധവത്കരണം നടത്തും. വിഷൻ 2030 ലക്ഷ്യമിട്ടാണ് ഹജ്ജ് മന്ത്രാലയം ശിൽപശാല സംഘടിപ്പിച്ചത്.