Saudi Arabia
ട്രാഫിക് സുരക്ഷക്ക്  പുതിയ പദ്ധതികളുമായി സൗദി ​ഗതാ​ഗത മന്ത്രാലയം
Saudi Arabia

ട്രാഫിക് സുരക്ഷക്ക് പുതിയ പദ്ധതികളുമായി സൗദി ​ഗതാ​ഗത മന്ത്രാലയം

Web Desk
|
18 Nov 2018 6:18 PM GMT

68,000 കിലോമീറ്ററിലധികം നീളത്തിലാണ് നടപ്പിലാക്കുന്ന പദ്ധതി. മൊത്തം 773 ദശലക്ഷം റിയാൽ ചെലവ് വരുമെന്നാണ് കണക്ക്

ട്രാഫിക്ക് സുരക്ഷക്ക് എട്ട് പദ്ധതികൾ നടപ്പിലാക്കുമെന്ന് സൌദി ഗതാഗത മന്ത്രാലയം. എഴുന്നൂറ്റി എഴുപത്തി മൂന്ന് ദശലക്ഷം റിയാലിന്‍റേതാണ് പദ്ധതി. രാജ്യത്തെ ഭൂരിഭാഗം റോഡുകളിലും കമ്പിവേലി സ്ഥാപിക്കലും വൈദ്യുതീകരണവുമാണ് ലക്ഷ്യം.

68,000 കിലോമീറ്ററിലധികം നീളത്തിലാണ് നടപ്പിലാക്കുന്ന പദ്ധതി. മൊത്തം 773 ദശലക്ഷം റിയാൽ ചെലവ് വരുമെന്നാണ് കണക്ക്. റോഡ് സുരക്ഷ വർധിപ്പിക്കുകയും അപകടങ്ങൾ കുറക്കുകയുമാണ് ലക്ഷ്യം. വിഷൻ 2030ന്‍റെ ഭാഗമായാണ് പദ്ധതികൾ. മൂന്നു വർഷം കൊണ്ട് മന്ത്രാലയം നടപ്പിലാക്കാൻ തീരുമാനിച്ച 23 പദ്ധതികളിലുൾപ്പെട്ടതാണിത്. അപകടങ്ങൾ കുറക്കുന്നതോടൊപ്പം നാശനഷ്ടങ്ങളിലെ 4.4 ബില്യൺ റിയാൽ കുറക്കാൻ ഇതിലൂടെ സാധിക്കും.

റോഡുകൾക്ക് വശങ്ങളിൽ കമ്പിവേലികൾ, കോൺക്രീറ്റ് ഭിത്തികൾ, ലൈറ്റുകൾ എന്നിവ സ്ഥാപിക്കുക, മൃഗങ്ങൾ മുറിച്ചു കടക്കുന്ന ഭാഗങ്ങളില്‍ ബോർഡുകൾ ഒരുക്കുക, വിവിധ മേഖലകളിലെ ജങ്ഷനുകൾ നന്നാക്കുക, ഇലക്ട്രിക് പോസ്റ്റുകൾ സംരക്ഷണ കെട്ടുണ്ടാക്കുക തുടങ്ങിയവ സുരക്ഷ പദ്ധതികളിലുൾപ്പെടും.

Related Tags :
Similar Posts