യമന്‍ വിഷയത്തില്‍ യുഎസ് സെനറ്റ് പ്രാഥമിക വോട്ടെടുപ്പ് പൂര്‍ത്തിയായി
|യമന്‍ യുദ്ധത്തില്‍ സൈനിക സഹായം അവസാനിപ്പിക്കുന്ന കാര്യത്തില്‍ യുഎസ് സെനറ്റില്‍ ആദ്യ വോട്ടെടുപ്പ് പൂര്‍ത്തിയായി. സൗദിക്കെതിരെ നീങ്ങുന്നത് ഇറാനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. യമന്‍ വിഷയത്തിലെ നിര്‍ണായക നിമിഷത്തില്‍ സൗദിക്കെതിരെ വോട്ട് ചെയ്യരുതെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്.
പതിനായിരങ്ങള്‍ കൊല്ലപ്പെട്ട യമന്‍ യുദ്ധത്തില്‍ അമേരിക്ക ഇനി പങ്കാളിയാകരുതെന്നാണ് യുഎസ് സെനറ്റിലെ ഒരു വിഭാഗം അംഗങ്ങളുടെ നിലപാട്. വിഷയത്തില്‍ സെനറ്റില്‍ ആദ്യ വോട്ടെടുപ്പ് പൂര്‍ത്തിയായി. സൗദിയെ ഒറ്റപ്പെടുത്തുന്നത് ഗുണകരമാകില്ലെന്ന നിലപാടാണ് ട്രംപ് ഭരണകൂടത്തിന്.
സൗദിക്കെതിരെ നീങ്ങുന്നത് ഹൂതികളെയും ഇറാനേയും പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാകും. വോട്ടെടുപ്പ് ഫലത്തിനനുസരിച്ചാകും യമന്‍ വിഷയത്തില്‍ ഇനി സൗദിക്കുള്ള പിന്തുണ. അമേരിക്കയുടെ ഏറ്റവും മികച്ച കൂട്ടാളിയാണ് സൗദിയെന്ന് നേരത്തെ ട്രംപ് ഭരണകൂടം പറഞ്ഞിരുന്നു.