സൗദി കിരീടാവകാശിയുടെ അറബ് പര്യടനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു
|സല്മാന് രാജാവിന്‍െറ പ്രത്യേക നിര്‍ദേശപ്രകാരമാണ് കിരീടാവകാശിയുടെ അറബ് പര്യടനം ആരംഭിച്ചത്
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അറബ് പര്യടനത്തിന്‍െറ രണ്ടാം ഘട്ടം മൗറിത്താനിയയില്‍ നിന്ന് ആരംഭിച്ചു. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് പര്യടനം ഇടക്കുവെച്ച് നിര്‍ത്തി കിരീടാവകാശി അര്‍ജന്റീനയിലേക്ക് തിരിച്ചത്. സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം കിരീടാവകാശിയും സംഘവും അള്‍ജീരിയയിലേക്ക് തിരിക്കും.
മൗറിത്താനിയന്‍ തലസ്ഥാനത്ത് എത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പ്രസിഡന്റ് മുഹമ്മദ് വലദ് അബ്ദുല്‍ അസീസും ഉന്നതസംഘവും ചേര്‍ന്ന് രാജകീയ ബഹുമതികളോടെ സ്വീകരിച്ചു. ഒപെകിലെ ശ്രദ്ധേയ രാജ്യമായ അള്‍ജീരിയന്‍ തലസ്ഥാനത്തുവെച്ച് സാമ്പത്തിക, ഊര്‍ജ്ജ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംയുക്താടിസ്ഥാനത്തിലുള്ള നിക്ഷേപ സംരംഭങ്ങളെക്കുറച്ചാണ് ഇരു രാജ്യങ്ങളിലെയും പ്രമുഖര്‍ ചര്‍ച്ച ചെയ്യുക. സല്മാന് രാജാവിന്‍െറ പ്രത്യേക നിര്‍ദേശപ്രകാരമാണ് കിരീടാവകാശിയുടെ അറബ് പര്യടനം ആരംഭിച്ചത്.