Saudi Arabia
സൗദിയിൽ ഇനി മുതൽ തൊഴിലാളിയുടെ അനുമതിയില്ലാതെ സ്ഥലം മാറ്റാൻ അനുവദിക്കില്ല
Saudi Arabia

സൗദിയിൽ ഇനി മുതൽ തൊഴിലാളിയുടെ അനുമതിയില്ലാതെ സ്ഥലം മാറ്റാൻ അനുവദിക്കില്ല

Web Desk
|
22 Dec 2018 5:30 PM GMT

സൗദിയിൽ ഇനി മുതൽ തൊഴിലാളിയുടെ അനുമതിയില്ലാതെ സ്ഥലം മാറ്റാൻ അനുവദിക്കില്ല. ഇത് സംബന്ധിച്ച് പരിഷ്കരിച്ച തൊഴിൽ നിയമാവലി തൊഴിൽ മന്ത്രി അംഗീകരിച്ചു. പാസ്പോർട്ടോ ഇൻഷൂറൻസ് കാർഡുകളോ കൈവശം വെക്കാനും തൊഴിലുടമക്ക് അനുവാദമില്ല.

മന്ത്രിസഭയുടേയും, തൊഴിൽ സാമുഹിക വികസന മന്ത്രാലയത്തിൻ്റേയും മുഴുവൻ ശുപാർശകളും ഉൾപ്പെടുത്തികൊണ്ടാണ് തൊഴിൽ നിയമാവലി പരിഷ്കരിച്ചത്. പരിഷ്കരിച്ച നിയമാവലി സ്വകാര്യമേഖലയിലെ തൊഴിലാളികൾക്ക് ഗുണം ചെയ്തേക്കും. തൊഴിലാളിയുടെ താമസ സ്ഥലം മാറേണ്ട വിധം സ്ഥലം മാറ്റാൻ പുതിയ നിയമാവലി അനുവാദം നല്‍കുന്നില്ല. അതിന് തൊഴിലാളിയുടെ രേഖാമുലമുള്ള അനുമതിപത്രം വേണം. പഴയനിയമാവലിയനുസരിച്ച് തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള നിശ്ചിത ഫോറത്തിൽ ഒപ്പുവെച്ച് കൊണ്ട് തൊഴിലാളികളുടെ പാസ്പോർട്ടും ഇൻഷൂറൻസ് കാർഡുകളും തൊഴിലുടമകൾക്ക് കൈവശം വെക്കാൻ അനുവാദമുണ്ടായിരന്നു. എന്നാൽ ഇനിമുതൽ തൊഴിലാളികളുടേയും വേലക്കാരികളുടേയും പാസ്പോർട്ടോ, മെഡിക്കൽ ഇൻഷൂറൻസ് കാർഡോ കൈവശം വെക്കാൻ തൊഴിലുടമക്ക് അനുവാദമില്ല. സ്വന്തം നിലക്ക് ആഭ്യന്തര തൊഴിൾ നിയമാവലി തയ്യാറാക്കാൻ തൊഴിലുടമകൾക്ക് അനുമതി നല്കുന്നുണ്ട്. എന്നാൽ ഈ നിയമാവലി തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിൻ്റെ അംഗീകാരമുള്ള നിയമ സ്ഥാപനങ്ങൾ വഴി പരിശോധിച്ച് സാക്ഷ്യപ്പെടുത്തേണ്ടതാണ്.

Related Tags :
Similar Posts