Saudi Arabia
സൗദി അറേബ്യയുടെ ഈത്തപഴ ഉൽപാദനം വർദ്ധിച്ചു; പതിനൊന്ന് ലക്ഷം ടണ്‍ ആകെ വാർഷിക ഉൽപാദനം
Saudi Arabia

സൗദി അറേബ്യയുടെ ഈത്തപഴ ഉൽപാദനം വർദ്ധിച്ചു; പതിനൊന്ന് ലക്ഷം ടണ്‍ ആകെ വാർഷിക ഉൽപാദനം

Web Desk
|
22 Dec 2018 5:45 PM GMT

സൗദി അറേബ്യയുടെ ഈത്തപഴ ഉൽപാദനം വർദ്ധിച്ചു. പതിനൊന്ന് ലക്ഷം ടണ്‍ ഈത്തപഴമാണ് രാജ്യത്തെ ആകെ വാർഷിക ഉൽപാദനം. രാജ്യത്തിൻ്റെ വിവിധ മേഖലകളിൽ നിന്നായി 400 ലധികം വ്യത്യസ്ഥയിനം ഈത്തപഴമാണ് സൌദിയിൽ നിന്ന് ഉൽപാദിപ്പിക്കുന്നത്.

ലോകത്ത് ഏറ്റവും കൂടുതൽ ഈത്തപ്പഴം ഉൽപാദിപ്പിക്കുന്നത് സൗദി അറേബ്യയിലെ ബുറൈദയിലാണ്. രണ്ട് വർഷം മുന്‍പ് വരെ ഈ ബഹുമതി ഇറാഖിലെ ബസറക്കായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഈത്തപഴ വിളവെടുപ്പ് ആഘോഷമായി തന്നെ ബുറൈദയിൽ കൊണ്ടാടാറുണ്ട്. 11 ലക്ഷം ടൺ ഈത്തപഴമാണ് സൗദി അറേബ്യയിൽ നിന്ന് വർഷം തോറും ഉൽപാദിപ്പിക്കുന്നത്. ഇത് ലോകത്തെ ആകെ ഇത്തപഴ ഉൽപാദനത്തിൻ്റെ 15 ശതമാനമാണ്. സൗദിയുടെ വിവിധ മേഖലകളിലായുള്ള 28 ലക്ഷം (28.5) ഈത്തപനകളിൽ നിന്നാണ് ഈ ഉൽപാദനം. 1073 സ്ക്വയർ കിലോമീറ്റർ സ്ഥലത്തായി 400 ലധികം വ്യത്യസ്ഥയിനം ഈത്തപഴങ്ങൾ ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്. ഇവ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. 2018 ൻ്റെ ആദ്യ പാദത്തിൽ കയറ്റുമതിയിൽ 12 ശതമാനത്തിൻ്റെ (11.7) വർദ്ധനവുണ്ടായതായാണ് കണക്ക്. ഇതിലൂടെ 199 മില്ല്യണ്‍ റിയാലിൽ നിന്ന് 224 (224.4) മില്ല്യണ്‍ റിയാലിലേക്ക് കയറ്റുമതി വർദ്ധിച്ചു. 157 അംഗീകൃത ഫാക്ടറികളിലായി പതിനായിരത്തിലധികം തൊഴിലാളികൾ ഈ മേഖലയിൽ ജോലി ചെയ്തുവരുന്നുണ്ട്.

Related Tags :
Similar Posts