Saudi Arabia
ജോലിയും ശമ്പളവുമില്ല; മലയാളികളുള്‍പ്പടെ ഇരുന്നൂറോളം പേര്‍ സൗദിയില്‍ ദുരിതത്തില്‍
Saudi Arabia

ജോലിയും ശമ്പളവുമില്ല; മലയാളികളുള്‍പ്പടെ ഇരുന്നൂറോളം പേര്‍ സൗദിയില്‍ ദുരിതത്തില്‍

Web Desk
|
9 Jan 2019 7:21 PM GMT

സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് പലരും കമ്പനി ആനുകൂല്യം കാത്ത് കഴിയുന്നത്

സൗദി ദമ്മാമില്‍ മലായാളികള്‍ ഉള്‍പ്പെടെ ഇരുന്നൂറോളം തൊഴിലാളികള്‍ ദുരിതത്തില്‍. ദമ്മാം സൈഹാത്തിലാണ് ജോലിയും ശമ്പളവുമില്ലാതെ ഒരു വര്‍ഷമായി ഇവര്‍ ദുരിതപൂര്‍ണ്ണമായി ജീവിതം നയിക്കുന്നത്. സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് പലരും കമ്പനി ആനുകൂല്യം കാത്ത് കഴിയുന്നത്.

റോഡ് നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരാണ് ഇവര്‍. ഒരു വര്‍ഷത്തിലധികമായി ഇവരുടെ താമസ രേഖ പുതുക്കിയിട്ടില്ല. ആരോഗ്യ ഇന്‍ഷുറന്‍സും ലഭ്യമല്ല. ഒരു വര്‍ഷത്തെ ശമ്പളം കുടിശ്ശികയും ഇല്ല.

ദുരിതമറിഞ്ഞെത്തിയ സാമൂഹ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് ഭക്ഷണവും ഒപ്പം ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളും വിതരണം ചെയ്തു. വിഷയം ഇന്ത്യന്‍ എംബസിയെയും കേരളത്തില്‍ നിന്നുള്ള എം.പിമാരുടെയും ശ്രദ്ധയില്‍പ്പെടുത്തിയതായും ഇവര്‍ പറഞ്ഞു. നൗഷാദ് അകോലത്ത്, രഘുനാഥന്‍, ചന്ദ്രബാബു എന്നിവരുടെ നേതൃത്തിലാണ് സഹായങ്ങള്‍ വിതരണം ചെയ്തത്.

Similar Posts