Saudi Arabia
വ്യാവസായിക വിപ്ലവങ്ങള്‍ക്ക് തുടക്കമിട്ട് കിരീടവകാശി; പ്രതീക്ഷയോടെ പ്രവാസികള്‍
Saudi Arabia

വ്യാവസായിക വിപ്ലവങ്ങള്‍ക്ക് തുടക്കമിട്ട് കിരീടവകാശി; പ്രതീക്ഷയോടെ പ്രവാസികള്‍

Web Desk
|
28 Jan 2019 5:35 PM GMT

ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കമ്പനി പ്രതിനിധികളുമായുള്ള കരാര്‍ കിരീടാവകാശിയുടെ സാന്നിധ്യത്തില്‍ ഒപ്പു വെച്ചു

വ്യാവസായിക വിപ്ലവം ലക്ഷ്യമിട്ടുള്ള സൌദിയുടെ വന്‍കിട പദ്ധതികള്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു. പത്ത് വര്‍ഷത്തിനകം ഒന്നര ട്രില്യണ്‍ റിയാലിന്‍റെ പദ്ധതികളാണ് പൂര്‍ത്തിയാക്കുക. പദ്ധതി പ്രാബല്യത്തിലാക്കുന്നതിന്‍റെ ആദ്യ ഘട്ടമായി നൂറ് ബില്യണ്‍ റിയാലിന്‍റെ കരാറുകള്‍ ഇന്ന് ഒപ്പു വെച്ചു. റിയാദ് റിറ്റ്സ് കാള്‍ട്ടമ് ഹോട്ടലിലായിരുന്നു പ്രഖ്യാപനം.

ഊർജ്ജം, ഖനനം, വ്യവസായം, ചരക്കു നീക്കം എന്നീ മേഖലയിലാണ് പുതിയ പദ്ധതികള്‍. 70 ബില്യണ്‍ റിയാലിന്റെ പദ്ധതികളുണ്ട് ഈ മേഖലയില്‍ മാത്രം. ഇതെല്ലാം ഉള്‍പ്പെടുന്ന ദേശീയ വ്യാവസായിക വികസന ചരക്കു നീക്ക പദ്ധതിയുടെ പ്രഖ്യാപനമാണ് കിരീടാവകാശി നടത്തിയത്. ഗതാഗത രംഗത്ത് മാത്രം 50 ബില്യണ്‍ റിയാലിന്‍റേതാണ് പദ്ധതി. പുതിയ അഞ്ച് വിമാനത്താവളങ്ങള്‍, 2000 കി.മി ദൈര്‍ഘ്യമുള്ള റെയില്‍വേ എന്നിവയും ഉടന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി പത്ത് ലക്ഷത്തിലേറെ തൊഴിലുകള്‍ക്കാണ് അവസരം വരുന്നത്.

ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കമ്പനി പ്രതിനിധികളുമായുള്ള കരാര്‍ കിരീടാവകാശിയുടെ സാന്നിധ്യത്തില്‍ ഒപ്പു വെച്ചു. വ്യവസായ ഊര്‍ജ വകുപ്പ് മന്ത്രി ഡോ. ഖാലിദ് അല്‍ ഫാലിഹ്, ഗതാഗത മന്ത്രി ഡോ. നബീൽ അൽ ആമൂദി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

വ്യാവസായിക മുന്നേറ്റത്തിനുള്ള കിരീടാവകാശിയുടെ പ്രഖ്യാപനത്തോടെ പുതിയ പ്രതീക്ഷകളുണ്ടെന്ന് വ്യവസായികള്‍. പതിനഞ്ച് ലക്ഷത്തിലേറെ ജോലി സാധ്യതകളാണ് പുതിയ പ്രഖ്യാപനം തുറന്നിടുന്നത്. സംരംഭങ്ങള്‍ക്കുള്ള നിയമങ്ങള്‍ ലഘൂകരിച്ചുള്ള പ്രഖ്യാപനം സൌദിയെ മാറ്റുമെന്ന് വ്യവസായി എം.എ യൂസുഫലി മീഡിയവണിനോട് പറഞ്ഞു. സ്യകാര്യ മേഖലയില്‍ വിദേശ നിക്ഷേപം വര്‍ധിക്കുന്നതോടെ തൊഴിലില്ലായ്മ നിരക്കും കുറയുമെന്നാണ് പ്രതീക്ഷ. ഇത് പ്രവാസികള്‍ക്കും ഗുണമാകും

Similar Posts