Saudi Arabia
സൗദിയിലെ ലെവി ഇളവിന് അപേക്ഷിക്കേണ്ട രീതി ഇതാണ്
Saudi Arabia

സൗദിയിലെ ലെവി ഇളവിന് അപേക്ഷിക്കേണ്ട രീതി ഇതാണ്

Web Desk
|
10 Feb 2019 7:54 PM GMT

സൗദിയില്‍ സൽമാൻ രാജാവ് പ്രഖ്യാപിച്ച ലെവി ഇളവിന് അപേക്ഷിക്കേണ്ട രീതി വ്യക്തമാക്കി തൊഴിൽ മന്ത്രാലയം. ബാങ്ക് അക്കൗണ്ട് വിവരങ്ങളും സ്ഥാപന രേഖകളുമായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ചെറുകിട സ്ഥാപനങ്ങള്‍ക്കും ഇതിന്റെ നേട്ടമുണ്ടാകും.

സ്ഥാപന ഉടമ I.B.A.N ഉൾപ്പെടെയുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങളും കോമേഷ്യൽ രജിസ്‌ട്രേഷൻ നമ്പറും ഉൾപ്പെടെ തൊഴിൽ മന്ത്രാലയത്തിനാണ് അപേക്ഷ നൽകേണ്ടത്. സ്ഥാപന ഉടമ നൽകിയ വിവരങ്ങൾ മന്ത്രാലയം ഉറപ്പുവരുത്തിയ ശേഷം 2018 കാലാവധിയിലേക്ക് ലവി ഇനത്തിൽ അടച്ച സംഖ്യ അക്കൗണ്ടിലേക്ക് തിരിച്ചു നൽകുകയാണ് ചെയ്യുക.

വ്യക്തികളുടെ കീഴിലുള്ള ചെറുകിട സ്ഥാപനങ്ങൾ ഉടമയുടെ തിരിച്ചറിയൽ കാർഡ്, I.B.A.N ഉൾപ്പെടെയുള്ള ബാങ്ക് അക്കൗണ്ട് എന്നിവ നൽകിയാൽ സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി (സാമ) വിവരങ്ങൾ ഉറപ്പുവരുത്തി സംഖ്യ തിരിച്ചുനൽകാനുള്ള നടപടികൾ സ്വീകരിക്കും.

സ്ഥാപനങ്ങളുടെ തൊഴിൽ മന്ത്രാലയ രജിസ്റ്ററിൽ ലവി എന്നത് ഇളവ് പരിഗണിച്ച് ‘ലവി ഇനത്തിൽ ബാക്കിയുള്ളത്’ എന്നാക്കി മാറ്റുമെന്നും മന്ത്രാലയം വിശദീകരിച്ചു. വിട്ടുവീഴ്ച ചെയ്യുന്ന സംഖ്യ ഒഴിവാക്കിയ ശേഷമാണ് ഈ ഇനത്തിൽ റെക്കോർഡിൽ സംഖ്യ കാണിക്കുക. സംഖ്യയിൽ വിയോജിപ്പുണ്ടെങ്കിൽ അത് രേഖപ്പെടുത്താനും ഓൺലൈൻ സംവിധാനമുണ്ടാവുമെന്ന് മന്ത്രാലയം അറിയിച്ചു.

Similar Posts