Saudi Arabia
പെട്രോള്‍ പമ്പുകളില്‍ വില വിവരം പ്രദര്‍ശിപ്പിക്കണമെന്ന് സൗദി
Saudi Arabia

പെട്രോള്‍ പമ്പുകളില്‍ വില വിവരം പ്രദര്‍ശിപ്പിക്കണമെന്ന് സൗദി

Web Desk
|
17 March 2019 7:25 PM GMT

രാജ്യത്തെ പെട്രോൾ വില അന്താരാഷ്ട്ര വിപണിയുമായി യോജിക്കുന്ന രീതിയിൽ പുനഃപരിശോധിക്കും

സൗദിയിലെ പെട്രോൾ പമ്പുകളിൽ വിലവിവരം പ്രദർശിപ്പിക്കണമെന്ന് തദ്ദേശ ഭരണ മന്ത്രാലയം. നഗരത്തിന് അകത്തും പുറത്തുമുള്ള പെട്രോൾ പമ്പുകൾക്ക് നിയമം ബാധകമാണെന്നും മന്ത്രാലയം സർക്കുലറിലൂടെ അറിയിച്ചു. മൂന്ന് മാസത്തിനകം സൗദിയുടെ എല്ലാ മേഖലകളിലും നിയമം പ്രാബല്യത്തിൽ വരും.

91, 95 എന്നീ രണ്ടിനം പെട്രോളിന്റെ വില പമ്പുകളിൽ പ്രദർശിപ്പിച്ചിരിക്കണമെന്നാണ് നിര്‍ദേശം. പ്രാദേശിക മുനിസിപ്പാലിറ്റികളെയെല്ലാം ഇക്കാര്യം തദ്ദേശ വകുപ്പ് അറിയിച്ചു. വിലയിൽ മാറ്റം വരുന്നത് ഉടൻ പ്രദർശിപ്പിക്കാവുന്ന രീതിയിൽ ഇലക്ട്രോണിക് ബോർഡുകൾ തന്നെ സ്ഥാപിക്കണം.

രാജ്യത്തെ പെട്രോൾ വില അന്താരാഷ്ട്ര വിപണിയുമായി യോജിക്കുന്ന രീതിയിൽ പുനഃപരിശോധിക്കുമെന്നും ഏറ്റക്കുറച്ചിലുകൾ വരുത്തുമെന്നും ഊർജ്ജ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയാണ് തദ്ദേശ ഭരണ മന്ത്രാലത്തിൻറെ സർക്കുലർ. മന്ത്രിസഭ തീരുമാനിച്ചതനുസരിച്ചാണ് പെട്രോൾ വില അന്താരാഷ്ട്ര വിപണിക്കനുസൃതമായി പരിശോധിക്കുന്നത്.

Similar Posts