Saudi Arabia
ആറ് മാസത്തിനിടെ സൗദിയില്‍ വിദേശികള്‍ നടത്തിയിരുന്ന 30 ശതമാനം സ്ഥാപനങ്ങളും പൂട്ടി
Saudi Arabia

ആറ് മാസത്തിനിടെ സൗദിയില്‍ വിദേശികള്‍ നടത്തിയിരുന്ന 30 ശതമാനം സ്ഥാപനങ്ങളും പൂട്ടി

Web Desk
|
18 March 2019 2:36 AM GMT

ബിനാമി സ്ഥാപനങ്ങളെ കണ്ടെത്തിയാല്‍ രണ്ട് വര്‍ഷം വരെ തടവും പത്ത് ലക്ഷം റിയാല്‍ വരെ പിഴയും, രണ്ടും കൂടിയോ ലഭിക്കും

സൗദിയില്‍ ആറ് മാസത്തിനിടെ വിദേശികള്‍ നടത്തിയിരുന്ന 30 ശതമാനം ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. ബിനാമി സ്ഥാപനങ്ങളെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പ്രത്യേക പരിശോധനയിലൂടെയാണ് നിയമലംഘകരെ കണ്ടെത്തുന്നത്. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി നടത്തിവരുന്ന പ്രത്യേക കാമ്പയിന്റെ ഭാഗമായാണ് നടപടി.

തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന് കീഴില്‍ നടത്തപ്പെടുന്ന തസ്തുര്‍ പദ്ധതി പ്രകാരമാണ് പ്രത്യേക പരിശോധന. ചില്ലറ വില്‍പ്പന മേഖലയില്‍ സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കിയ സ്ഥാപനങ്ങളെയാണ് ലക്ഷ്യം വെക്കുന്നത്. അടച്ച് പൂട്ടിയ സ്ഥാപനങ്ങള്‍ക്ക് പകരമായി സ്വന്തമായി നിക്ഷേപമിറക്കാന്‍ സ്വദേശികള്‍ക്ക് അവസരം നല്‍കും.

ബിനാമി സ്ഥാപനങ്ങളെ കണ്ടെത്തിയാല്‍ രണ്ട് വര്‍ഷം വരെ തടവും പത്ത് ലക്ഷം റിയാല്‍ വരെ പിഴയും, രണ്ടും കൂടിയോ ലഭിക്കും. സ്വദേശികള്‍ക്ക് അതേ ബിസിനസ്സ് നടത്താന്‍ അഞ്ച് വര്‍ഷത്തേക്ക് വിലക്കുമുണ്ടാകും. കോടതിവിധി പത്രങ്ങളില്‍ പരസ്യപ്പെടുത്തുകയും ചെയ്യും. വിദേശിയെ തിരിച്ചു വരാതിരിക്കാന്‍ കരിമ്പട്ടികയില്‍ പെടുത്തിയാണ് നാടുകടത്തുക.

Similar Posts