വിവിധയടങ്ങളില്‍ വിമാനങ്ങള്‍ വെെകി; ഖേദം പ്രകടിപ്പിച്ച് സൗദി എയര്‍ലെെന്‍സ്
|രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി റമദാന് പ്രമാണിച്ച് വിമാനങ്ങളില്‍ വന്‍ തിരക്കുണ്ട്
സൗദിയുടെ വിവിധ ഭാഗങ്ങളില്‍ വിമാനങ്ങള്‍ വൈകിയതില്‍ സൗദി എയര്‍ലൈന്‍സ് ഖേദം പ്രകടിപ്പിച്ചു. തലസ്ഥാനത്തുള്‍പ്പെടെ അനുഭവപ്പെട്ട അപ്രതീക്ഷിത തിരക്കാണ് സര്‍വീസുകളുടെ താളം തെറ്റിച്ചത്. ഇന്ത്യന്‍ വിമാനങ്ങളും ഇതേ തുടര്‍ന്ന് റീഷെഡ്യൂള്‍ ചെയ്തിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി റമദാന് പ്രമാണിച്ച് വിമാനങ്ങളില്‍ വന്‍ തിരക്കുണ്ട്. ഈ സാഹചര്യം പരിഗണിച്ച് പല സര്‍വീസുകളും തിരക്കുള്ള ഇടങ്ങളിലേക്ക് മാറ്റി. ജിദ്ദ, റിയാദ്, മദീന വിമാനത്താവളങ്ങാണ് റമദാനോടനുബന്ധിച്ച് തിരക്കേറിയത്.
റീ ഷെഡ്യൂള്‍ ചെയ്തതിന് പിന്നാലെ പൊടിക്കാറ്റും മഴയുമുള്‍പ്പെടെ പ്രതികൂല കാലാലസ്ഥയും തിരിച്ചടിയായി. ഇതോടെ സൗദി എയര്‍ലൈന്‍സിന്റെ പല സര്‍വീസുകളുടെയും താളം തെറ്റി. ഇതേ തുടര്‍ന്നാണ് എയര്‍ലൈന്‍സ് ഖേദം പ്രകടിപ്പിച്ചത്.
ഇന്ത്യയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് ഉള്‍പ്പെടെ ഇതോടെ റീ ഷെഡ്യൂള്‍ ചെയ്തിരുന്നു. ഇന്ന് മുതല്‍ സര്‍വീസുകള്‍ സാധാരണ നിലയിലെത്തി. ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയതായി എയര്‍ലൈന്‍സും അറിയിച്ചു.