സൗദിയിലെ വ്യക്തിഗത സേവന പോര്‍ട്ടലായ അബ്ഷിറില്‍ ഇനി കൂടുതല്‍ സേവനങ്ങള്‍
|പുതിയ സേവനം ലഭ്യമാക്കിയത്. രാജ്യത്തെ സ്വദേശികളും വിദേശികളുമായ വ്യക്തികളുടെ അബ്ശിര്‍ പോര്‍ട്ടല്‍ വഴിയാണ് പുതിയ സേവനം ലഭ്യമാകുക
സൗദിയിലെ വ്യക്തിഗത സേവന പോര്‍ട്ടലായ അബ്ഷിറില്‍ കൂടുതല്‍ സേവനം ലഭ്യമാക്കി പാസ്‌പോര്‍ട്ട് വിഭാഗം. രാജ്യത്ത് ജനിക്കുന്ന നവജാത ശിശുക്കളുടെ താമസ രേഖക്കുള്ള സേവനമാണ് പുതുതായി അബ്ഷിറില്‍ ഉള്‍പ്പെടുത്തിയത്. മാതാപിതാക്കളുടെ അബ്ഷിര്‍ സേവനം വഴിയാണ് പുതിയ സേവനം ഉപയോഗപ്പെടുത്താന്‍ സാധിക്കുക.
ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ജവാസാത്ത് ഡയറക്ട്‌റേറ്റാണ് പുതിയ സേവനം ലഭ്യമാക്കിയത്. രാജ്യത്തെ സ്വദേശികളും വിദേശികളുമായ വ്യക്തികളുടെ അബ്ശിര്‍ പോര്‍ട്ടല്‍ വഴിയാണ് പുതിയ സേവനം ലഭ്യമാകുക. രാജ്യത്ത് ജനിക്കുന്ന നവജാത ശിശുക്കളുടെ താമസ രേഖ ലഭിക്കുന്നതിന് ഇത് വഴി എളുപ്പമാകും. മാതാപിതാക്കളില്‍ വര്‍ക്ക് വിസയില്‍ രാജ്യത്തുള്ള വ്യക്തിക്കാണ് ഓണ്‍ലൈന്‍ വഴി സേവനം തേടാന്‍ സാധിക്കുക. താമസ രേഖക്കായി അപേക്ഷിച്ചു കഴിഞ്ഞാല്‍ പാസ്‌പോര്‍ട്ട് വിഭാഗം നടപടികള്‍ പൂര്‍ത്തിയാക്കി രേഖ അനുവദിക്കും. തുടര്‍ന്ന് സൗദി പോസ്റ്റല്‍ സംവിധാനം വഴി രജിസ്റ്റര്‍ ചെയ്ത ദേശീയ അഡ്രസ് പ്രകാരം താമസ രേഖ വീട്ടിലെത്തും. പുതിയ സംവിധാനം പ്രയോജനപ്പെടുത്തുവാന്‍ രാജ്യത്തെ പൗരന്‍മാരോടും വിദേശികളോടും പാസ്‌പോര്‍ട്ട് വിഭാഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്. വ്യക്തി കേന്ദ്രീകൃതമായ ഒട്ടനവധി സേവനങ്ങളും അബ്ശിര്‍ ഓണ്‍ലൈന്‍ വഴിയാണ് ഇതിനകം പൂര്‍ത്തീകരിച്ചു വരുന്നത്.