Saudi Arabia
കോവിഡ് സാഹചര്യത്തില്‍ ഇഖാമ കാലാവധി ദീര്‍ഘിപ്പിക്കല്‍ നാട്ടില്‍‌ പോയി കുടുങ്ങിയവര്‍ക്ക് മാത്രം; സൗദിക്കകത്തുള്ളവരുടെ റീ എന്‍ട്രി, എക്സിറ്റ് വിസകളും ദീര്‍ഘിപ്പിക്കും
Saudi Arabia

കോവിഡ് സാഹചര്യത്തില്‍ ഇഖാമ കാലാവധി ദീര്‍ഘിപ്പിക്കല്‍ നാട്ടില്‍‌ പോയി കുടുങ്ങിയവര്‍ക്ക് മാത്രം; സൗദിക്കകത്തുള്ളവരുടെ റീ എന്‍ട്രി, എക്സിറ്റ് വിസകളും ദീര്‍ഘിപ്പിക്കും

|
9 July 2020 8:46 PM GMT

നേരത്തെ, സൌദിക്കകത്തുള്ളവരുടെ ഇഖാമ കാലാവധിയും ദീര്‍ഘിപ്പിക്കുമെന്നത് ആദ്യ പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇറക്കിയ പട്ടികയില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നില്ല.

കോവിഡ് സാഹചര്യത്തില്‍ വിസ, ഇഖാമ എന്നിവയുടെ കാലാവധി ആനുകൂല്യം നീട്ടി ലഭിക്കുന്നവരുടെ അന്തിമ പട്ടിക ജവാസാത്ത് വിഭാഗം പുറത്തിറക്കി. ജവാസാത്ത് ജനറല്‍ സുലൈമാന്‍ അല്‍ യഹിയ ആണ് ആനുകൂല്യം ലഭിക്കുന്നവരുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചത്. ഇതു പ്രകാരം ആനുകൂല്യം ലഭിക്കുന്നവര്‍ താഴെ പറയുന്ന വിഭാഗക്കാരാണ്.

1. റീ എൻട്രിയോ, എക്സിറ്റോ അടിച്ച ശേഷം സൗദിയിൽനിന്ന് പോകാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അവര്‍ക്ക് റീ എന്‍ട്രി പിഴ കൂടാതെ നീട്ടി നല്‍കും. എന്നാല്‍ ഇവര്‍ക്ക് ഇഖാമയില്‍ കാലാവധിയുണ്ടായിരിക്കണം.

2. നാട്ടില്‍ പോയി വിമാനം റദ്ദാക്കിയത് കാരണം കുടുങ്ങി മടങ്ങി വരാനാകാതെ റീ എൻട്രി വിസാ കാലാവധി തീർന്നാൽ അതും പിഴ കൂടാതെ നീട്ടികൊടുക്കും.

3. നാട്ടില്‍ പോയി കുടുങ്ങി ഇഖാമാ കാലാവധി അവസാനിക്കുന്നവര്‍ക്കും അതും പിഴ കൂടാതെ നീട്ടി നല്‍കും.

4. വിസിറ്റ് വിസ കാലാവധി കഴിഞ്ഞവരുടെ വിസയും പുതുക്കി നൽകും. ഈ നാലുവിഭാഗവും ആനുകൂല്യം ലഭിക്കാൻ അബ്ഷിർ വഴി അപേക്ഷ നൽകണം.

ഈ നാലു വിഭാഗങ്ങളും ആനുകൂല്യം നല്‍കാന്‍ അബ്ഷീര്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. ഇത് വരും ദിവസങ്ങളില്‍ ആരംഭിക്കും. നേരത്തെ, സൌദിക്കകത്തുള്ളവരുടെ ഇഖാമ കാലാവധിയും ദീര്‍ഘിപ്പിക്കുമെന്നത് ആദ്യ പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇറക്കിയ പട്ടികയില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നില്ല. നിലവില്‍ ഇഖാമ കാലാവധി പുതുക്കിയവര്‍ക്കെല്ലാം 12 മാസത്തേക്ക് തന്നെയാണ് പുതുക്കി ലഭിക്കുന്നത്. അന്തിമ പട്ടികയില്‍ ഇല്ലാത്ത സാഹചര്യത്തില്‍ സൌദിക്കകത്തുള്ളവരുടെ ഇഖാമ മൂന്ന് മാസത്തേക്ക് കൂടി പുതുക്കുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.

Similar Posts