ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്ന് ആവര്‍ത്തിച്ച് സൗദി
|നിലവിലെ സഹാചര്യം ഇസ്രയേല്‍ ബന്ധത്തിന് അനുയോജ്യമല്ലെന്നും ഫസ്തീന്‍ - ഇസ്രയേല്‍ സമാധാന കരാര്‍ യാഥാര്‍ഥ്യമാകുമ്പോള്‍ പുനരാലോചിക്കുമെന്നും സൗദി വിദേശകാര്യ മന്ത്രി വ്യക്തമാക്കി
ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്ന് ആവര്‍ത്തിച്ച് സൗദി അറേബ്യ. നിലവിലെ സഹാചര്യം ഇസ്രയേല്‍ ബന്ധത്തിന് അനുയോജ്യമല്ലെന്നും ഫസ്തീന്‍ - ഇസ്രയേല്‍ സമാധാന കരാര്‍ യാഥാര്‍ഥ്യമാകുമ്പോള്‍ പുനരാലോചിക്കുമെന്നും സൗദി വിദേശകാര്യ മന്ത്രി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാന്‍ സൗദി അറേബ്യ ആഗ്രഹിക്കുന്നില്ല.
അറബ് സമാധാന പദ്ധതിതിയില്‍ നിര്‍ദ്ദേശിച്ച ദ്വിരാഷ്ട്ര പ്രഖ്യാപനവും ഫലസ്തീന്‍ ഇസ്രായേല്‍ സമാധാന ഉടമ്പടിയും നടപ്പിലാകണമെന്നാണ് സൗദി ആഗ്രഹിക്കുന്നതെന്നും വിദേശ കാര്യ സഹമന്ത്രി ആദില്‍ അല്‍ജുബൈല്‍ ആവര്‍ത്തിച്ചു. എന്നാല്‍ ഇസ്രായേലുമായി സമാധാന ചര്‍ച്ചകള്‍ തുടരുന്നതിന് സൗദി എതിരല്ല. ഒപ്പം ഇസ്രായേലിനെ അംഗീകരിക്കുന്നത് പൂര്‍ണ്ണമായും നിരാകരിക്കുന്ന നിലപാടും സൗദിക്കില്ലെന്നും മന്ത്രി വിശദീകരിച്ചു. സൗദി മുന്‍ഭരണാധികാരി ഫഹദ് രാജാവ് മുന്നോട്ട് വച്ച എട്ടിന ദ്വിരാഷ്ട്ര പദ്ധതിയില്‍ ഇത് കൃത്യമായി പറയുന്നുണ്ടെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു