Saudi Arabia
സൗദി അരാംകോയുടെ ലാഭ വിഹിതത്തില്‍ വന്‍ ഇടിവ്
Saudi Arabia

സൗദി അരാംകോയുടെ ലാഭ വിഹിതത്തില്‍ വന്‍ ഇടിവ്

Web Desk
|
23 March 2021 1:51 AM GMT

പോയ വര്‍ഷം കമ്പനി നേടിയ ലാഭം 18376 കോടി റിയാലായി കുറഞ്ഞു

സൗദി അരാംകോയുടെ ലാഭ വിഹിതത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ ലാഭവിഹിതമാണ് പകുതിയായി കുറഞ്ഞത്. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയും ആഗോള എണ്ണ വിലയില്‍ ഉണ്ടായ ഇടിവുമാണ് അറ്റാദായം കുറയുന്നതിന് ഇടയാക്കിയത്.

സൗദി ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ വാര്‍ഷിക അറ്റാദായത്തിലാണ് വലിയ കുറവ് രേഖപ്പെടുത്തിയത്. പോയ വര്‍ഷം കമ്പനി നേടിയ ലാഭം 18376 കോടി റിയാലായി കുറഞ്ഞു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 44.4 ശതമാനത്തിന്റെ കുറവാണുണ്ടായത്. 30070 കോടി റിയാലായിരുന്നു 2019ലെ അറ്റാദായം.

കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയും ആഗോള എണ്ണ വിലയില്‍ ഉണ്ടായ ഇടിവും കമ്പനിയുടെ വില്‍പ്പനയെ സാരമായി ബാധിച്ചു. സമീപ കാലത്ത് നേരിട്ട ഏറ്റവും ദുഷ്‌കരവും വെല്ലുവിളികള്‍ നിറഞ്ഞതുമായ വര്‍ഷമാണ് കടന്നു പോയതെന്ന് വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത് വിട്ട് കൊണ്ട് കമ്പനി സി.ഇ.ഒ അമീന്‍ നാസര്‍ പറഞ്ഞു. നാലാം പാദത്തിലെ ലാഭവിഹിതം 7033 കോടി റിയാല്‍ ഓഹരിയുടമകള്‍ക്ക് ഉടന്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Related Tags :
Similar Posts