Saudi Arabia
സൗദിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വീണ്ടും വര്‍ധന
Saudi Arabia

സൗദിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വീണ്ടും വര്‍ധന

Web Desk
|
31 March 2021 3:55 AM GMT

കോവിഡിനെ തുടര്‍ന്നുണ്ടായ ആഗോള പ്രതിസന്ധികള്‍ക്കിടയിലാണ് സൗദി മികച്ച നേട്ടം കരസ്ഥമാക്കിയത്.

സൗദിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം 2060 കോടി റിയാലിന്‍റെ വിദേശ നിക്ഷേപം രാജ്യത്തേക്കെത്തിയതായി നിക്ഷേപ മന്ത്രാലയം അറിയിച്ചു. നാല് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് ദേശീയ ബാങ്കിന്‍റെ റിപ്പോര്‍ട്ടുകളും വിലയിരുത്തുന്നു.

രാജ്യത്തിന്‍റെ വിദേശ നിക്ഷേപങ്ങള്‍ 90700 കോടി റിയാലായാണ് ഉയര്‍ന്നത്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2.3 ശതമാനം കൂടുതലാണ്. കോവിഡിനെ തുടര്‍ന്നുണ്ടായ ആഗോള പ്രതിസന്ധികള്‍ക്കിടയിലാണ് സൗദി മികച്ച നേട്ടം കരസ്ഥമാക്കിയത്.

രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയില്‍ നിക്ഷേപകര്‍ക്കുള്ള വിശ്വാസമാണ് ഇതിലൂടെ പ്രകടമാവുന്നതെന്ന് നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി. വരും വര്‍ഷങ്ങളില്‍ രാജ്യത്തെ പശ്ചാത്തല വികസന മേഖലയില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് പദ്ധതി ആവിഷ്‌കരിച്ചതായി നിക്ഷേപ മന്ത്രി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതുവഴി രാജ്യത്തിന്‍റെ വിദേശ നിക്ഷേപം രണ്ടു ട്രില്യണായി ഉയര്‍ത്താനാണ് പദ്ധതിയിടുന്നത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts