Science
കാലാവസ്ഥാ വ്യതിയാനം മനസിലാക്കാന്‍ നൂതനമാര്‍ഗം കണ്ടെത്തിയ മൂന്നുപേര്‍ക്ക് ഭൗതികശാസ്ത്ര നൊബേല്‍
Science

കാലാവസ്ഥാ വ്യതിയാനം മനസിലാക്കാന്‍ നൂതനമാര്‍ഗം കണ്ടെത്തിയ മൂന്നുപേര്‍ക്ക് ഭൗതികശാസ്ത്ര നൊബേല്‍

Web Desk
|
5 Oct 2021 11:39 AM GMT

നൊബേല്‍ സമ്മാനത്തുകയായ 11.4 ലക്ഷം ഡോളിറിന്റെ (8.2 കോടി രൂപ) പകുതി സുക്കൂറോ മനാബ, ക്ലോസ് ഹാസില്‍മാന്‍ എന്നിവര്‍ക്ക് ലഭിക്കും. ബാക്കി പകുതി തുക പരീസിക്കാണ്.

ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍ മൂന്ന് ശാസ്ത്രജ്ഞര്‍ പങ്കിട്ടു. സുക്കൂറോ മനാബ, ക്ലോസ് ഹാസില്‍മാന്‍, ജോര്‍ജോ പരീസി എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. കാലാവസ്ഥാ വ്യതിയാനം പോലുള്ള സങ്കീര്‍ണ പ്രക്രിയകളെ മനസിലാക്കാനും പ്രവചനം നടത്താനും ആവശ്യമായ നൂതനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയതിനാണ് ഇവര്‍ പുരസ്‌കാരം നേടിയത്.

നൊബേല്‍ സമ്മാനത്തുകയായ 11.4 ലക്ഷം ഡോളിറിന്റെ (8.2 കോടി രൂപ) പകുതി സുക്കൂറോ മനാബ, ക്ലോസ് ഹാസില്‍മാന്‍ എന്നിവര്‍ക്ക് ലഭിക്കും. ബാക്കി പകുതി തുക പരീസിക്കാണ്.

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് എങ്ങനെയാണ് ഭൂമിയുടെ ഉപരിതലത്തില്‍ താപനില വര്‍ധിപ്പിക്കുന്നതെന്ന് തെളിയിച്ചതിനാണ് പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ സീനിയര്‍ മെട്രോളജിസ്റ്റായ സ്യൂകോറോ മനാബെ പുരസ്‌കാരത്തിന് അര്‍ഹനായത്.

കാലാവസ്ഥയേയും ദിനാന്തരീക്ഷത്തെയും ബന്ധിപ്പിക്കുന്ന മാതൃക സൃഷ്ടിച്ചതിനാണ് ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെട്രോളജിയിലെ പ്രൊഫസറായ ക്ലോസ് ഹാസ്സെല്‍മാന്‍ പുരസ്‌കാരത്തിന് അര്‍ഹനായത്.

ക്രമരഹിതമായ സങ്കീര്‍ണ വസ്തുക്കളില്‍ ഒളിഞ്ഞിരിക്കുന്ന പാറ്റേണുകള്‍ കണ്ടെത്തിയതിനാണ് റോമിലെ സാപിയന്‍സ് സര്‍വകലാശാലയിലെ പ്രൊഫസറായ ജോര്‍ജിയോ പാരിസിക്ക് പുരസ്‌കാരം ലഭിച്ചത്.

Similar Posts